കോട്ടയം: പാലയിൽ കാൽനട യാത്രികയെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി നോർബർട്ട് ജോർജ് വർക്കിയാണ് അറസ്റ്റിലായത്. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു.
ഉച്ചയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവ ശേഷം ഇയാൾ ഒളിവിലായിരുന്നു. നോബർട്ട് ജോർജിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നാണ് വിവരം. ഇതിനായുള്ള നടപടികൾ മോട്ടോർവാഹന വകുപ്പും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇന്നലെയാണ് കാൽനട യാത്രക്കാരിയെ ജോർജ് ഇടിച്ച് തെറിപ്പിച്ചത്. കടുത്തുരുത്തി സ്വദേശിനി സ്‌നേഹ ഓമനക്കുട്ടനെയാണ് വാഹനം ഇടിച്ചത്. സ്വകാര്യ ആശുപത്രിയിൽ നടന്ന അഭിമുഖത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു. ഇതിനിടെയാണ് ജോർജ് സഞ്ചരിച്ച കാർ സ്‌നേഹയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്‌നേഹ തെറിച്ച് വീണു. എന്നാൽ ജോർജ് വാഹനം നിർത്താതെ പോകുകയായിരുന്നു. സ്‌നേഹയുടെ കയ്യിലെ എല്ലിന് പൊട്ടലുണ്ട്. എസ്ബിഐ ജീവനക്കാരനാണ് ജോർജ് വർക്കി.
Discussion about this post