ബംഗളൂരു : ജീവിതത്തിലെ സുപ്രധാനമായ ഒപു മുഹൂർത്തമാണ് വിവാഹം. ആ ദിവസം വളരെ വ്യത്യസ്തമായിരിക്കാൻ നാം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വസ്ത്രത്തിലും മേക്കപ്പിലുമെന്ന് വേണ്ട, എല്ലാ പ്രവൃത്തികളിലും വ്യത്യസ്ഥത കൊണ്ടുവരാൻ പലരും ആഗ്രഹിക്കും. അതിന്റെ ഒരു ഭാഗമാണ് വേദിയിലേക്കുള്ള മാസ് എൻട്രി. കല്യാണ വേദിയിലേക്ക് മാസ് എൻട്രി നടത്താനാണ് വധൂവരന്മാർ ശ്രമിക്കുക. എന്നാൽ വിവാഹത്തിന് എത്താൻ വൈകിപ്പോയാൽ എന്താകും അവസ്ഥ.
വിവാഹ ദിവസം ട്രാഫിക് ജാമിൽ പെട്ട് പോയ ഒരു വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയും ആഭരണങ്ങളും ധരിച്ച് എത്തിയ അതിസുന്ദരിയായ വധു വഴിയിൽ പെട്ടുപോയി. വധുവിനോടൊപ്പം കുടുംബാംഗങ്ങളുമുണ്ടായിരുന്നു.
https://twitter.com/ForeverBLRU/status/1614888318646497281?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614888318646497281%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fbengaluru-bride-takes-metro-to-her-wedding-venue-to-avoid-traffic-watch-video-2323685-2023-01-19
കാറിൽ വരുന്നതിനിടെ ഇവർ ട്രാഫിക് ജാമിൽ കുടുങ്ങിപ്പോയി. ഇതോടെ മുഹൂർത്തത്തിന് കൃത്യ സമയത്ത് എത്താൻ വേണ്ടിയാണ് ഇവർ മെട്രോ യാത്ര തിരഞ്ഞെടുത്തത്. വധു മെട്രോയിൽ യാത്രം ചെയ്യുന്നതും തുടർന്ന് കല്യാണ മണ്ഡപത്തിൽ എത്തുന്നതും വീഡിയോയിലുണ്ട്.
ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post