മഡ്രിഡ്: നിശാക്ലബിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രമുഖ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസ് അറസ്റ്റിൽ. സ്പെയിനിലെ ബാഴ്സലോണയിൽ വെച്ചാണ് താരം അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബർ 30ന് രാത്രി ബാഴ്സലോണയിലെ നിശാക്ലബിൽ വെച്ച് ആൽവസ് തന്റെ പാന്റ്സിനുള്ളിൽ കൈ കടത്തി അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. എന്നാൽ സംഭവം ആൽവസ് നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.
മെക്സിക്കൻ ക്ലബായ പ്യൂമാസിലെ കളിക്കാരനായ ആൽവസ് ഖത്തർ ലോകകപ്പിന് ശേഷമുള്ള അവധിക്കാലം ആഘോഷിക്കാനാണ് ബാഴ്സലോണയിൽ എത്തിയത്. നേരത്തേ ബാഴ്സലോണ ഫുട്ബോൾ ക്ലബിന്റെ താരമായിരുന്നു 39കാരനായ ഡാനി ആൽവസ്.
Discussion about this post