മലപ്പുറം: പോക്സോ കേസിൽ കേരള ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ. ബാങ്കിലെ ക്ലർക്ക് ആയ അലി അക്ബർ ഖാനും തിരുവനന്തപുരം സ്വദേശിനിയുമാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
പെൺസുഹൃത്തിന്റെ മകളെയായിരുന്നു ഇയാൾ പീഡിപ്പിച്ചത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ 11 വയസ്സുകാരിയായ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് അദ്ധ്യാപകർ പോലീസിൽ പരാതി നൽകി . മലപ്പുറത്തുവച്ചായിരുന്നു പെൺകുട്ടിയ്ക്ക് പീഡിപ്പിക്കപ്പെട്ടത്. അലി അക്ബർ പെൺകുട്ടിയെ പീഡിപ്പിക്കുന്ന വിവരം പെൺസുഹൃത്തിനും അറിയാമായിരുന്നു. ഇതേ തുടർന്നാണ് ഇവരെയും അറസ്റ്റ് ചെയ്തത്.
പരാതിയിൽ തിരുവനന്തപുരം പോലീസ് ആണ് ആദ്യം കേസ് എടുത്തത്. തുടർന്ന് മലപ്പുറം വനിതാ പോലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Discussion about this post