ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രശസ്ത ബോളിവുഡ് നടന് ശശികപുറിന് ആദരമായി അദ്ദേഹത്തിന്റെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അദ്ദേഹത്തിന്റെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
ഈ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം ജുനൂന് ആയിരിക്കും. ന്യൂഡല്‍ഹി ടൈംസ്, ഉത്സവ്, ഇന്‍ കസ്റ്റഡി, കല്യുഗ്, ദീവാര്‍ എന്നീ ശശികപുര് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. നടന്, നിര്‍മാതാവ്, സംവിധായകന് എന്നീ നിലകളില്‍ ശശികപുര് ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളും അദ്ദേഹത്തിന്റെ അഭിനയമുഹൂര്‍ത്തങ്ങളും കോര്ത്തിണക്കിയുള്ളതായിരിക്കും പരിപാടിയെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സി. സെന്തില്‍ രാജന് പറഞ്ഞു.
നവംബര്‍ 20 മുതല്‍ ഗോവയിലെ പനാജിയിലാണ് ചലച്ചിത്രോത്സവത്തിന് തുടക്കം.
Discussion about this post