ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോൾഫ് ഹിറ്റ്‌ലറോട് ഉപമിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി, ഫ്രാൻസിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണത്തിന് തുല്യമാണ് മോദിയുടെ ഭരണമെന്നും ഇത് അധികനാൾ നീണ്ടു നിൽക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
” അദ്ദേഹം പ്രധാനമന്ത്രിയാണ്. ഇവിടെ വരുന്നതിൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് ഒരു നൂറ് തവണ പറഞ്ഞാലും അത് നടക്കാൻ പോകുന്നില്ല” എന്ന് സിദ്ധരാമയ്യ പറഞ്ഞു.
”ഹിറ്റലർക്ക് എന്താണ് സംഭവിച്ചത്? കുറച്ച് നാളുകൾ അദ്ദേഹം ആഡംബരത്തോടെ ജീവിച്ചു. മുസ്സോളിനിയ്ക്കും ഫ്രാങ്കോയ്ക്കും അത് തന്നെയാണ് ഉണ്ടായത്. മോദി അതുപോലെ തന്നെ കുറച്ച് നാളുകൾ കഴിയുമ്പോൾ ഇല്ലാതാകും” എന്ന് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ സിദ്ധരാമയ്യയുടെ പരാമർശത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. ഈ രാജ്യത്തെ 130 കോടി ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയാമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഗുജറാത്തിലും കോൺഗ്രസ് ഇത്തരം കുപ്രചരണങ്ങളാണ് നടത്തിയിരുന്നത്. എന്നാൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിജെപി അവിടെ വിജയിച്ചത്. കർണാടകത്തിലും അത് തന്നെ സംഭവിക്കുമെന്ന് ബസവരാജ ബൊമ്മെ വ്യക്തമാക്കി.
Discussion about this post