ഭോപ്പാൽ : മദ്ധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ നിന്ന് ഭീമൻ ദിനോസർ മുട്ടകൾ കണ്ടെത്തി. ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ 256 മുട്ടകളാണ് കണ്ടെത്തിയത്. മറ്റൊരു ദിനോസർ മുട്ടകളിലും കണ്ടെത്താനാകാത്ത ചില ചില ഭാഗങ്ങൾ ഇതിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ പക്ഷികളിലേതിന് സമാനമായ മുട്ടകളാണിവ എന്നും ഗവേഷകർ വിശദീകരിക്കുന്നു.
ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷനിലെയും ഗവേഷകർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽ നിന്നാണ് ഫോസിലുകൾ കണ്ടെത്തിയത്. ദിനോസറുകളുടെ വാസസ്ഥലമായിരുന്നോ ഇത് എന്നും പരിശോധിക്കുന്നുണ്ട്.
കണ്ടെടുത്ത മുട്ടകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Discussion about this post