വാഷിങ്ടണ്‍: വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ രാജ്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള ലോകബാങ്കിന്റെ പട്ടികയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. 189 രാജ്യങ്ങളുടെ പട്ടികയില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 130ാം സ്ഥാനത്തെത്തി.
ഇന്ത്യയുടേതു പ്രശംസനീയമായ നേട്ടമാണെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റും സീനിയര്‍ വൈസ് പ്രസിഡന്റുമായ കൗശിക് ബാസു പറഞ്ഞു. വളര്‍ന്നു വരുന്ന ഒരു രാജ്യം 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുന്നത് ചെറിയ കാര്യമല്ല. ഇന്ത്യ അതു സാധിച്ചു. ഇന്ത്യയില്‍ കാര്യങ്ങള്‍ എങ്ങനെയാണ് പോകുന്നതെന്നതെന്നുള്ള നല്ലൊരു സൂചനയാണിതെന്നും ബസു പറഞ്ഞു.
ചൈന 84ാം സ്ഥാനത്തും പാക്കിസ്ഥാന് ഇന്ത്യയ്ക്കു പിന്നില്‍ 138ാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം 128ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന് പത്തു സ്ഥാനങ്ങള്‍ പിന്നോക്കം പോകുകയായിരുന്നു. എന്നാല്‍ ചൈന അവരുടെ ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 84ല്‍ എത്തിയത്.
സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ന്യൂയോര്‍ക്ക്, ഡെന്മാര്ക്ക്, ദക്ഷിണ കൊറിയ, ഹോങ്കോങ്, ബ്രിട്ടന്, യുഎസ് തുടങ്ങിയവയാണ് പട്ടികയില്‍ തുടര്സ്ഥാനങ്ങളിലുള്ളത്. 2016 ബിസിനസ് നടത്തുന്നതിന് അനുയോജ്യമായ രാജ്യങ്ങളെ കണ്ടെത്തുന്നതിനുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
Discussion about this post