തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്തു വച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തോടനുബന്ധിച്ചാണ് അറസ്റ്റ്. കേസിൽ ഒന്നാം പ്രതിയാണ് ഫിറോസ്. സംഭവത്തിൽ 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിലാണ്.
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സേവ് കേരള എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ആയിരത്തിനു മുകളിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്. സംഘർഷത്തിനിടെ യൂത്ത് ലീഗ് പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞിരുന്നു.
Discussion about this post