പ്രണയദിനത്തിൽ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് വിചിത്രം സർക്കുലർ പുറപ്പെടുവിച്ച് കോളേജ്. ഒഡിഷയിലെ എസ് വി എം ഓട്ടോണമസ് കോളേജിന്റെ പേരിലാണ് വിചിത്ര സർക്കുലർ പുറത്തിറങ്ങിയത്.
ഫെബ്രുവരി 14 പ്രണയദിനത്തിൽ കാമുകനോടൊപ്പമല്ലാതെ പെൺകുട്ടികൾക്ക് കോളേജിലേക്ക് പ്രവേശനം ഇല്ലെന്നാണ് സർക്കുലർ. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥിനികളും കാമുകനെ കൂട്ടിയേ കോളേജിൽ പ്രവേശിക്കാൻ പാടുള്ളൂ എന്നും കമിതാക്കളാണെന്ന് തെളിയിക്കാൻ അടുത്തിടെ എടുത്ത ഇരുവരും ചേർന്നുള്ള ഫോട്ടോയും വേണമെന്നാണ് സർക്കുലറിന്റെ പൂർണരൂപം. പ്രിൻസിപ്പലിന്റെ ഒപ്പോട് കൂടിയാണ് സർക്കുലർ.
കോളേജിന്റെ വിചിത്രം നിർദ്ദേശമെന്ന പേരിൽ സർക്കുലർ പ്രചരിച്ചതോടെ ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും വിശദീകരിച്ച് കോളേജ് അധികൃതർ രംഗത്തെത്തി. പ്രിൻസിപ്പൽ നല്ല മനുഷ്യനാണെന്നും അദ്ദേഹം ഇത്തരമൊരു കാര്യത്തിന് കൂട്ടുനിൽക്കുമെന്ന് തോന്നുന്നില്ലെന്നും കോളേജിന്റെ പേരിന് കളങ്കം വരുത്തിയെന്നും പറഞ്ഞ് നിരവധി പൂർവ്വ വിദ്യാർത്ഥികളാണ് രംഗത്തെത്തിയത്. വ്യാജ ലെറ്റർപാഡും നമ്പറുമാണ് നൽകിയിട്ടുള്ളതെന്നും പലരും ചൂണ്ടിക്കാട്ടി.
Discussion about this post