ന്യൂഡൽഹി : ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തു. നിയമലംഘനം ആരോപിച്ച് സസ്‌പെന്റ് ചെയ്ത അക്കൗണ്ടാണ് താരം വീണ്ടെടുത്തത്. കങ്കണ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തുടർന്ന് ഇവരെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി പ്രമുഖർ രംഗത്തെത്തി.
” തിരിച്ചു വന്നതിൽ സന്തോഷം” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ കങ്കണയുടെ ഏറ്റവും പുതിയ ചിത്രം ” എമർജൻസി” യുടെ ചിത്രീകരണം വിജയകരമായി പൂർത്തിയായതായും താരം അറിയിച്ചു. ഇതിന്റെ മേക്കിംഗ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 2023 ഒക്ടോബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Hello everyone, it’s nice to be back here 🙂
— Kangana Ranaut (@KanganaTeam) January 24, 2023
And it’s a wrap !!!
Emergency filming completed successfully… see you in cinemas on 20th October 2023 …
20-10-2023 🚩 pic.twitter.com/L1s5m3W99G— Kangana Ranaut (@KanganaTeam) January 24, 2023
2021 ലാണ് കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്. നിയമലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. തുടർന്ന് ട്വിറ്റർ ഇലോൺ മസ്‌ക് ഏറ്റെടുത്തതോടെ കങ്കണയ്ക്ക് അക്കൗണ്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആരാധകരും രംഗത്തെത്തിയിരുന്നു.
Discussion about this post