Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ല; ബിബിസിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അനിൽ ആന്റണി

by Brave India Desk
Jan 24, 2023, 08:38 pm IST
in Kerala, International
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവഹേളിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരെ എടുത്ത നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ബിജെപിയുമായിട്ട് രാഷ്ട്രീയ വ്യത്യാസങ്ങളുണ്ട്. പക്ഷേ ബിബിസിയുടേത് ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തന്നെയാണെന്ന് അനിൽ ആന്റണി പറഞ്ഞു. ഒരു ചാനൽ ചലർച്ചയ്ക്കിടെയായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.

ചരിത്രപരമായ ചില കാര്യങ്ങൾ പരിഗണിച്ചാണ് തന്റെ പ്രസ്താവന. എന്ത് പറയുന്നു എന്നല്ല ആരാണത് പറയുന്നത് എന്നത് കൂടി പരിഗണിക്കണം. തന്റെ ട്വീറ്റിൽ ഉറച്ചുനിൽക്കുന്നു എന്നാണ് അനിൽ ആന്റണി പറഞ്ഞത്. ഇന്ത്യയുടെ മേൽ വിദേശസ്ഥാപനം അധികാരം സ്ഥാപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് നല്ലതല്ല. ഇത്തരം അവസരങ്ങളിൽ ഇന്ത്യയുടെ ദേശീയതയ്ക്ക് മുകളിൽ ഇത്തരം ഏജൻസികൾ വരുന്നത് ഉചിതമല്ല. ആര് പറയുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ത്രിപുര ചുവപ്പിക്കാൻ ഇറങ്ങിയ സിപിഎമ്മിലെ ‘കനലുകൾ’ ഓരോന്നും ബിജെപിയിലേക്ക്; സിറ്റിംഗ് എംഎൽഎ ബിജെപിയിൽ ചേർന്നു; ‘കൈ’ വിട്ട് കോൺഗ്രസ് നേതാക്കളും

നെഹ്‌റു ഇല്ല; ഡിസിസി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിനാശംസയിൽ സവർക്കർ; ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മലക്കം മറിഞ്ഞ് പികെ ഫൈസൽ

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആൻറണി നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ബിബിസി മുൻവിധിയുള്ള ചാനലാണെന്നുമാണ് അനിൽ ട്വിറ്ററിൽ കുറിച്ചത്.

ബിജെപിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് താൻ വിശ്വസിക്കുന്നു. കാരണം ഒട്ടേറെ മുൻവിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടൻ പിന്തുണക്കുന്ന ഒരു ചാനലാണ് ബിബിസി. മാത്രവുമല്ല, ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു ജാക്ക് സ്‌ട്രോ എന്നാണ് അനിൽ ട്വിറ്ററിൽ കുറിച്ചത്.

അനിൽ ആന്റണിയുടെ നിലപാട് കോൺഗ്രസ് നേതാക്കൾക്കിടയിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.

Tags: congressANIL ANTONYഅനിൽ ആൻറണി
Share1TweetSendShare

Discussion about this post


Latest stories from this section

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

Next Post

നൻപൻ ഡാ; 1000മെട്രിക് ടണ്ണിലധികം വിലപിടിപ്പുള്ള കല്ലുകൾ മോഷ്ടിച്ചു; ചൈനീസ് പൗരന്മാരെ പിടികൂടി താലിബാൻ

Latest News

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies