തിരുവനന്തപുരം: ബിബിസിക്കെതിരായ നിലപാട് സ്വീകരിച്ച മുൻ എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്റർ അനിൽ ആന്റണിയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ പാർട്ടിക്ക് എൽപ്പിക്കുന്ന പരിക്ക് ചെറുതല്ല.അനിൽ ആന്റണി കോൺഗ്രസ്സ് പാർട്ടിയിമുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങൾ പറയാൻ. എന്ന് റജിൽ മാക്കുറ്റി കുറ്റപ്പെടുത്തി.പാർട്ടി അനിൽ ആൻറണിയെ പുറത്താക്കണമെന്ന് റിജിൽ ആവശ്യപ്പെട്ടു. പാർട്ടിയിൽ വരുമ്പോൾ തന്നെ ഇവർക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാർട്ടിയെ വെല്ലുവിളിക്കാൻ ഇവനൊക്കെ തയ്യാറാകുന്നത്.അൽപ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്.അതാണ് പാർട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നതെന്ന് റിജിൽ ചൂണ്ടിക്കാട്ടി.
ബിബിസിക്കെതിരായ അനിൽ ആന്റണിയുടെ പരാമർശം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടാക്കിയതോടെ അദ്ദേഹം കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും രാജി വച്ചിരുന്നു. പാർട്ടി നേതൃത്വം സ്തുതി പാഠകരുടെ വലയിലാണെന്ന് അനിൽ വിമർശിച്ചു. തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ മോശം പ്രചാരണം ഉണ്ടായി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണ്. പ്രൊഫഷണൽ മേഖലയിൽ തുടരുമെന്നും അനിൽ വ്യക്തമാക്കി.
Discussion about this post