കുഞ്ഞ് നിർവാൺ സാരംഗ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫിയാണ് ഒന്നര വയസ്സുകാരനായ നിർവാണിന്. നോവാട്ടീസ് എന്ന് മരുന്ന് നിർമാണ കമ്പനിയുടെ മരുന്നാണ് ചികിത്സക്കായി ഉപയോഗിക്കേണ്ടത്. 2.1 മില്യൺ യുഎസ് ഡോളർ അതായത് 18 കോടി രൂപയോളമാണ് മരുന്നിന് ചെലവ് വരുന്നത്. ഈ തുകയ്ക്ക് വേണ്ടിയാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നത്.
15 മാസം പ്രായമാണ് കുഞ്ഞിനുള്ളത്. എന്നാൽ ഒരു വയസ്സ് കഴിഞ്ഞിട്ടും ഇരിക്കാനോ നടക്കാനോ കഴിഞ്ഞിട്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്‌പൈൽ മസ്‌കുലർ അട്രോഫി ടൈപ്പ് ടു സ്ഥിരീകരിച്ചത്. കുഞ്ഞിന് രണ്ട് വയസ്സ് ആകുന്നതിന് മുൻപ് ചികിത്സ പൂർത്തിയാക്കിയാൽ മാത്രമേ എണീറ്റ് നടക്കാനും ജീവൻ രക്ഷിക്കാനും സാധിക്കുകയുള്ളു. നിലവിൽ ചികിത്സയുടെ 10 ശതമാനം തുകയായ 1.75 കോടി കുടുംബത്തിന് ലഭിച്ച് കഴിഞ്ഞു. ഇനിയും 16 കോടിയോളം രൂപയുടെ ആവശ്യമുണ്ട്.
മുംബൈയിൽ എഞ്ചിനീയർമാരായ സാരംഗും ഭാര്യ അദിതിയും മകന് എസ്എംഎ രോഗം സ്ഥിരീകരിച്ചതോടെ ജോലിയിൽ നിന്ന് അവധി എടുത്തിരിക്കുകയാണ്. മുംബൈ ഹിന്ദുജ നാഷണൽ ഹോസ്പിറ്റലിൽ ആണ് ചികിത്സ. എസ്എംഎ ടൈപ്പ് 2 ആയതിനാൽ സോൾജനസ് കുത്തിവയ്പ്പ് രണ്ട് വയസ്സിന് മുൻപ് നൽകണം. കുഞ്ഞിന്റെ നട്ടെല്ലിന് 19 ഡിഗ്രി വളവും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം മസിലുകൾക്കും നാൾക്കുനാൾ ബലക്കുറവും ഏറുന്നുണ്ട്.
Account Name : Sarang Menon- Milap
AC No 2223330071555889
IFSC Code: RATN0VAAPIS ( Digit after N is Zero)
UPI ID: givetomlp.nirvaanamenon1@icici
Account Name : Nirvaan A Menon
Account number 2223330027465678
IFSC Code: RATN0VAAPIS ( Digit after N is Zero)
UPI ID : assist.babynirvaan@icici
Discussion about this post