ന്യൂഡൽഹി: സംഗീത മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക്, സംഗീത സംവിധായകൻ എം എം കീരവാണിക്ക് പദ്മശ്രീ ലഭിച്ചു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ‘നാട്ടു നാട്ടു‘ എന്ന ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഓസ്കാർ നാമനിർദേശം ലഭിച്ചിട്ടുണ്ട്. നേരത്തേ, ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഈ ഗാനത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ ‘രാമം രാഘവം‘ എന്ന ഗാനവും ശ്രദ്ധേയമായിരുന്നു.
തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകനാണ് കീരവാണി. ബാഹുബലി സീരീസ്, മഗധീര എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്.
കീരവാണിക്ക് പദ്മശ്രീ ലഭിച്ച സാഹചര്യത്തിൽ, മലയാള സംവിധായകൻ കമലിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. കീരവാണിക്ക് ഗോൾഡൻ ഗ്ലോബ് കിട്ടിയത് കച്ചവട താത്പര്യം മാത്രമാണെന്ന് കമൽ വിമർശിച്ചിരുന്നു.
ആർആർആർ പോലുള്ള പാൻ ഇന്ത്യ സിനിമകൾ ഹിന്ദു അജണ്ഡകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു കമലിന്റെ ആരോപണം. ഇതിനെല്ലാം ലഭിക്കുന്ന പുരസ്‌കാരങ്ങൾക്ക് പിന്നിലും കച്ചവട താത്പര്യമാണ്. അന്താരാഷ്ട്ര കമ്പനികളുടെ കച്ചവട താത്പര്യം മാത്രമാണ് ഓസ്‌കറും ഗോൾഡൻ ഗ്ലോബുമെല്ലാം. ഈ പുരസ്‌കാരങ്ങൾ വലിയ പുരസ്‌കാരങ്ങളൊന്നും അല്ലെന്നും കമൽ പറഞ്ഞിരുന്നു.
എംഎം കീരവാണിയുടെ മികച്ച ഗാനമൊന്നുമല്ല ” നാട്ടു നാട്ടു ”. പതിനഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഈ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് ലഭിക്കുമോ എന്ന് തന്നെ സംശയമായിരുന്നുവെന്നും കമൽ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ, കീരവാണിക്ക് പദ്മശ്രീ ലഭിച്ചത് കമലിന് ഇഷ്ടപ്പെടുമോ ആവോ എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ ജോജി എന്ന ചിത്രത്തിലെ ‘നീയാണല്ലോ കോടതി, പോടാ….‘ എന്ന സംഭാഷണവുമായി ചേർത്ത് കമലിനെ ട്രോളുന്നവരും നിരവധിയാണ്.
Discussion about this post