സെൽഫി എടുക്കുക എന്നത് മനുഷ്യർക്ക് മാത്രം ഇഷ്ടമുള്ള കാര്യമാണെന്ന് കരുതിയെങ്കിൽ തെറ്റി. ചിത്രങ്ങളെടുക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് മൃഗങ്ങളും. ഒരു കരടി എടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. കൊളറാഡോയിലെ ഓപ്പൺ സ്‌പേസ് ആൻഡ് മൗണ്ടൻ പാർക്കിൽ വന്യജീവികളേയും അവ ചെയ്യുന്ന കാര്യങ്ങളും നിരീക്ഷിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചിരുന്നു. അടുത്തിടെ ഉദ്യോഗസ്ഥർ ക്യാമറ പരിശോധിച്ചപ്പോഴാണ് രസകരമായ സംഭവം കണ്ടെത്തിയത്.
ആകെയുള്ള 580 ചിത്രങ്ങളിൽ 400 എണ്ണവും ഒരു കരടി എടുത്ത സെൽഫികളായിരുന്നു. കരടി ക്യാമറയ്ക്ക് മുന്നിൽ നിന്ന് വ്യത്യസ്തമായ പോസുകളിലാണ് ചിത്രമെടുക്കുന്നത്. ചാഞ്ഞും ചെരിഞ്ഞുമെല്ലാം നിന്ന് വ്യത്യസ്ത ഭാവങ്ങളിലാണ് ഓരോ ചിത്രങ്ങളും. ഒറ്റ ദിവസം കൊണ്ടാണ് കരടി 400 ചിത്രങ്ങളും എടുത്തത് എന്നതാണ് മറ്റൊരു പ്രത്യേകത.
https://twitter.com/boulderosmp/status/1617647248971792384
46,000 ഏക്കർ ഭൂമിയിലായി ഒമ്പത് ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ക്യാമറയ്ക്ക് മുന്നിൽ ഏതെങ്കിലും ഒരു മൃഗം എത്തിയാലുടനെ ക്യാമറകൾ ഓണാവുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. 10 മുതൽ 30 സെക്കൻഡ് വരെ വീഡിയോ പകർത്താനും ഈ ക്യാമറയ്ക്ക് സാധിക്കും. ജീവികളേയും അവയുടെ ആവാസ വ്യവസ്ഥയേയും കുറിച്ച് കൂടുതൽ അറിയുക എന്ന ലക്ഷ്യത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്.
Discussion about this post