മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൊലപ്പെടുത്തണമെന്ന് ഇസ്ലാമിക പുരോഹിതൻ. മുംബൈ റാസ അക്കാദമിയിലെ പുരോഹിതൻ ഖലീൽ ഉർ റഹ്മാന്റേതാണ് വിവാദ പരാമർശം. ഷാരൂഖ് ഖാൻ ഇസ്ലാമല്ലെന്നും ബോളിവുഡ് ഇസ്ലാമികമല്ലെന്നും റഹ്മാൻ പറഞ്ഞു.
ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച പത്താൻ സിനിമയിലെ ഒരു ഗാനരംഗത്തിന്റെ പേരിൽ ഹൈന്ദവ സംഘടനകൾ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾക്കെതിരെ വധഭീഷണി മുഴക്കിക്കൊണ്ട് ഒരു വിഭാഗം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പ്രതിഷേധിക്കുന്നവരുടെ കഴുത്തറുക്കുമെന്ന് ഭീഷണിപ്പെടുത്തി മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം ഒരു വിഭാഗം നിയമവിരുദ്ധമായി പ്രകടനം നടത്തിയിരുന്നു.
പത്താൻ സിനിമക്കെതിരെ പ്രതിഷേധിക്കുന്നവരോടാണ് ഷാരൂഖ് ഖാനെ വെടിവെച്ച് കൊല്ലാൻ ഖലീൽ ഉർ റഹ്മാൻ ആവശ്യപ്പെട്ടത്. കുഴപ്പക്കങ്ങൾക്കെല്ലാം കാരണം ബിജെപി നേതാവ് നൂപുർ ശർമ്മയാണെന്നും റഹ്മാൻ ആരോപിച്ചിരുന്നു.
അതേസമയം റഹ്മാന്റെ ഭീഷണി തള്ളി ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. കഴുത്തറുക്കുന്നതും കൊല്ലുന്നതുമൊന്നും തങ്ങളുടെ രീതിയല്ല. അഭിപ്രായ വ്യത്യാസം ജനാധിപത്യപരമായി അറിയിക്കുകയാണ് തങ്ങൾ ചെയ്യുന്നത്. എരിതീയിൽ എണ്ണയൊഴിച്ച് നേട്ടം കൊയ്യാമെന്ന ഇസ്ലാമിക പുരോഹിതന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്നും നേതാക്കൾ അറിയിച്ചു.
Discussion about this post