എറണാകുളം: കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ. കാഞ്ഞൂർ സ്വദേശി മഹേഷ് കുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
തമിഴ്‌നാട് തെങ്കാശ്ശി സ്വദേശിനി രത്‌നവല്ലിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
ഇന്നലെയായിരുന്നു ഇയാൾ രത്‌നവല്ലിയെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് രത്‌നവല്ലി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ദീർഘനാളായി കാലടിയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് ഇരുവരും. രത്‌നവല്ലിയെ മഹേഷിന് സംശയമായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം എന്നാണ് വിവരം. കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post