കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂരിൽ അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ. അജിത് കുമാർ എന്നയാളാണ് വിജിലൻസിന്റെ പിടിയിലായത്. പണവും മദ്യവും കൈക്കൂലിയും വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
പ്രവാസി വ്യാവസായിയുടെ പ്രൊജക്ടിന് പെർമിറ്റ് നൽകുന്നതിനായാണ് ഇരുപതിനായിരം രൂപയും ഒരു കുപ്പി സ്‌കോച്ചും കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അജിത് കുമാറിനെ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും മദ്യവും പണവും പിടിച്ചെടുത്തു.
കോട്ടയം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post