ഗുജറാത്തിലെ തന്റെ കുട്ടിക്കാലത്തുണ്ടായ അനുഭവങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു. അദ്ദേഹം ഭാവിയിൽ പ്രധാനമന്ത്രിയാകുമെന്ന് അന്ന് ആരും കരുതിയില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞത്.
ഗുജറാത്തിലാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഗുജറാത്തും കേരളവും തമ്മിൽ വളരെയധികം വ്യത്യാസങ്ങളുണ്ട്. രാഷ്ട്രീയം കൂടാതെ നിരവധി വൈരുധ്യങ്ങൾ ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ട്. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വളരെയധികം ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം പട്ടം പറത്തിയിട്ടുണ്ട്. ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോ ഒന്നും നമ്മുക്ക് അന്ന് അറിയില്ല. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ തന്റെ കൈയ്യിൽ തെളിവൊന്നുമില്ല. അന്ന് സെൽഫിയൊന്നുമില്ല എന്നും താരം പറഞ്ഞു.
ഗണേഷ മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമൊക്കെ അദ്ദേഹം നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
Discussion about this post