ടോക്യോ: ജപ്പാനിലെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് എസ് എസ് രാജമൗലി ചിത്രം ആർ ആർ ആർ. ചിത്രം ജപ്പാനിൽ 100 ദിവസം പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ജനുവരി 29ലെ കണക്കനുസരിച്ച് 4,84,140 പേരാണ് ചിത്രം കണ്ടിരിക്കുന്നത്.
1月29日時点で、4,84,140人のアドミッション。
1月28日はリリース以来のボックスオフィスの最高日で、16,858人のアドミッションがありました。
1月29日はわずかに低く、16,086人のアドミッションがありました。
RRRAMPAGEは続いています。愛しています、日本の観客。❤️#RRRinJapan #RRRMovie
— RRR Movie (@RRRMovie) January 30, 2023
കഴിഞ്ഞയാഴ്ച മാത്രം 33,000 പേരാണ് ജപ്പാനിൽ ചിത്രം കണ്ടത്. ജനുവരി 28നാണ് ചിത്രം ജപ്പാനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത്. 16,858 പേർ ചിത്രം കണ്ടതായാണ് കണക്ക്. ചിത്രം ഏറ്റെടുത്ത ജാപ്പനീസ് ആരാധകർക്ക് സ്നേഹപൂർവം നന്ദി അറിയിക്കുന്നതായി രാജമൗലി ട്വീറ്റ് ചെയ്തു.
https://twitter.com/ssrajamouli/status/1619196702782812160?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619196702782812160%7Ctwgr%5E1211f132d4d7bb9404db1d31adce828c1453e5d0%7Ctwcon%5Es1_&ref_url=https%3A%2F%2Feconomictimes.indiatimes.com%2Fmagazines%2Fpanache%2Frrr-completes-100-day-run-in-japan-theatres-ss-rajamouli-says-it-reminds-him-of-the-good-ol-days%2Farticleshow%2F97431300.cms
ജപ്പാനിലെ ഒരു തിയേറ്ററിൽ 175 ദിവസമായി ആർ ആർ ആർ പ്രദർശിപ്പിക്കുകയാണ്. 114 കേന്ദ്രങ്ങളിൽ ചിത്രം നൂറ് ദിവസം പിന്നിട്ട് മുന്നേറുകയാണ്.
നാട്ടിലെ പഴയകാല ഓർമ്മകളിലേക്ക് തന്നെ തിരികെ കൊണ്ടു പോവുകയാണ് ജാപ്പനീസ് ആരാധകരുടെ ആവേശം എന്ന് രാജമൗലി പറയുന്നു. മുൻപ് ഇന്ത്യയിൽ വൈഡ് റിലീസിംഗ് ഇല്ലാതിരുന്ന കാലത്ത് ഹിറ്റ് ചിത്രങ്ങൾ നൂറും നൂറ്റിയെഴുപത്തഞ്ചും ദിവസങ്ങളൊക്കെ തിയേറ്ററിൽ ഓടുന്നത് ഒരു പുതുമ അല്ലായിരുന്നു. എന്നാൽ ഇന്ന് വൈഡ് റിലീസിംഗ് ഉൾപ്പെടെയുള്ള വിപണന രീതികൾ വന്നതോടെ പഴയ രീതികൾ മാറിയെന്ന് രാജമൗലി പറയുന്നു.
ഓസ്കറിലെ മികച്ച ഒറിജിനൽ ഗാനം എന്ന വിഭാഗത്തിൽ ആർ ആർ ആറിലെ ‘നാട്ടു നാട്ടു‘ എന്ന ഗാനവും ഇടം പിടിച്ചിട്ടുണ്ട്. ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിരുന്നു.
Discussion about this post