ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ അറവുശാലകളും പൂട്ടിക്കാന്‍ അഖിലഭാരത ഹിന്ദു മഹാസഭ പ്രക്ഷോഭത്തിലേക്ക്. ഗോരക്ഷ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം നവംബര്‍ 22ന് ജാര്‍ഖണ്ഡില്‍ ആരംഭിക്കുമെന്ന് ഹിന്ദുസഭ നേതാക്കള്‍ ഡല്‍ഹിയില്‍ അറിയിച്ചു.
ഹിന്ദുമഹാസഭയും രാഷ്ട്രീയ ഗോരക്ഷാ സംഘും വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. രണ്ടു ഘട്ടങ്ങളിലായാണ് സമരം നടത്തുകയെന്ന് രാഷ്ട്രീയ ഗോരക്ഷാസംഘ് ദേശീയ അധ്യക്ഷന്‍ സ്വാമി ജനാര്ദന്ദേവ് പറഞ്ഞു. ആദ്യം ‘കൈ കൂപ്പും’ പിന്നെ ‘കൈ ഒടിക്കും’ (‘ഹാഥ് ജോഡോ, ഹാഥ് തോഡോ’) എന്ന സമരപരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ദിവസവും ഒന്നോ രണ്ടോ അറവുശാലകളിലെങ്കിലും പോയി പശുക്കളെ കൊല്ലരുതെന്ന് ‘കൈകൂപ്പി’ അഭ്യര്‍ഥിക്കും. നടന്നില്ലെങ്കില്‍ രണ്ടാംഘട്ടമാണ് ‘കൈയെടുക്കല്’. ആദ്യഘട്ടത്തിന് സ്വാമി ജനാര്ദന്ദേവും രണ്ടാംഘട്ടത്തിന് ദ്വാരക സൂര്യപീഠിലെ ജഗദ്ഗുരു കൃഷന്ദേവാനന്ദ് ഗിരിജി മഹാരാജും നേതൃത്വംനല്കും.
ഗോവധ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ഹിന്ദു മഹാസഭാ ദേശീയഅധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു.
കേന്ദ്രനിയമമില്ലാത്തത് ഗോവധം നടത്തുന്നവര്‍ക്ക് രക്ഷയാവുകയാണ്. അതിനാല്‍ സമ്പൂര്‍ണ ഗോവധ നിരോധനത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് നിയമം പാസാക്കണം.
കേരളവും ബംഗാളും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുംമാത്രമാണ് ഗോവധ നിരോധനനിയമം നടപ്പാക്കാത്തതെന്ന് ഹിന്ദു മഹാസഭാഭാരവാഹികള് പറഞ്ഞു.
Discussion about this post