കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലാവുന്നു. സഞ്ജു പങ്കുവച്ച ചിത്രത്തിലെ ആളാണ് ചർച്ചയ്ക്ക് ആധാരമാകുന്നത്. നടൻ ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്.
രണ്ട് സ്‌മൈലിക്കൊപ്പം അറിഞ്ഞില്ല… ആരും പറഞ്ഞില്ല..”ഞങ്ങളുടെ സൂപ്പർ സീനിയറാണെന്നും പറഞ്ഞ് ബിജു മേനോനെ മെൻഷൻ ചെയ്താണ് സഞ്ജുവിന്റെ സ്‌റ്റോറി. തൃശൂർ ക്രിക്കറ്റ് അസോസിയേഷന് കീഴിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയൽ കാർഡാണ് സഞ്ജു പങ്കുവച്ചത്.
സിനിമാതാരം ആകുന്നതിന് മുൻപ് ബിജു മേനോൻ ക്രിക്കറ്റ് താരമായിരുന്നുവെന്നത് പലർക്കും പുതിയ അറിവായിരുന്നു. അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടർന്ന് ക്രിക്കറ്റിൽ തുടർന്നില്ലെന്നും ചില ഫേസ്ബുക്ക് കമന്റുകൾ വന്നിട്ടുണ്ട്.













Discussion about this post