എറണാകുളം: ഹൈക്കോടതി ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ അഡ്വ. സൈബി ജോസിനെതിരെ നടപടി ആരംഭിച്ച് ബാർ കൗൺസിൽ. സെബിയിൽ നിന്നും വിശദീകരണം തേടാൻ ബാർ കൗൺസിൽ യോഗം തീരുമാനിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര നിയമ മന്ത്രാലയം ബാർ കൗൺസിലിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജഡ്ജിയ്‌ക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരു വിഭാഗം അഭിഭാഷകർ നിയമമന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. പരാതിക്കാർക്ക് പറയാനുള്ളതും ബാർ കൗൺസിൽ കേൾക്കും.
അതേസയമയം കഴിഞ്ഞ ദിവസം സൈബിയ്‌ക്കെതിരെ കൊച്ചി പോലീസ് കമ്മീഷണർ ഡിജിപിയ്ക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. സംഭവം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ളതാണ് റിപ്പോർട്ട്. ഈ റിപ്പോർട്ട് വിശദമായി പരശോധിച്ച ശേഷം സൈബിയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന കാര്യം തീരുമാനിക്കും.
Discussion about this post