Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കശ്മീരിൽ ആദ്യമായൊരു മൂവർണ്ണക്കൊടി പാറിയത് ആണൊരുത്തൻ ഡൽഹിയിൽ കസേരയിൽ കയറി ഇരുന്നശേഷമാണ്; അത് രാഹുൽ മറക്കേണ്ട; ഷിബി പി.കെ യുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു

by Brave India Desk
Jan 30, 2023, 10:26 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി ബിജെപി നേതാക്കളെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിയോടുള്ള മറുപടി പോസ്റ്റ്. ഷിബി പി.കെ ആണ് രാഹുൽ ഗാന്ധിയെ വിമർശിച്ചും, കശ്മീരിലെ സുരക്ഷിത അന്തരീക്ഷത്തിന് കാരണം ബിജെപിയാണെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. കശ്മീരിൽ ആദ്യമായി ത്രിവർണ പതാക ഉയർന്നത് ആണൊരുത്തൻ ഡൽഹിയിൽ കസേരയിൽ ഇരുന്നതിന് ശേഷമാണെന്ന് ഷിബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വയനാട്ടിലെ ജനങ്ങൾ രൂക്ഷമായ വന്യമൃഗ ശല്യമുൾപ്പെടെയുള്ള സാരമായ പ്രശ്‌നങ്ങൾ നേരിടുമ്പോൾ എംപിയെന്ന നിലയിൽ ഇതിന് പരിഹാരം കാണാതെ കുറേ ആളുകളെയും കൂട്ടി രാഹുൽ റോഡിലൂടെ നടക്കുകയാണ്. അഞ്ച് മാസം ഇങ്ങനെ നടന്നതുകൊണ്ട് എന്ത് പ്രയോജനം. സ്വന്തം ഉത്തരവാദിത്വങ്ങൾ നിറവേറ്റാതെ നടക്കുന്ന രാഹുൽ എംപിയുടെ ശമ്പളവും ആനുകൂല്യങ്ങളും വേണ്ടെന്ന് വയ്ക്കുമോ?. അഞ്ച് മാസം കുറമേ ആളുകളെയും കൂട്ടി നടന്നപ്പോൾ വലിയ തുകയാണ് രാഹുലിന്റെ സുരക്ഷയ്ക്കായി ചിലവായിട്ടുള്ളത്. ഇതെല്ലാം ജനങ്ങളുടെ നികുതി പണമാണ്. പിന്നെ, നിങ്ങളും, ചേച്ചീം കൂടി മഞ്ഞുവാരി കളിക്കുന്നതൊക്കെ കാണാൻ കോൺഗ്രസ്സിലെ അമ്മാവന്മാർക്കു രസമായിരിക്കും… നാട്ടുകാർക്കൊന്നും വലിയ കൗതുകമുള്ള കാര്യമല്ലെന്നും ഷിബി ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

കശ്മീരിൽക്കൂടി നെഞ്ചും വിരിച്ചു നടക്കാൻ ധൈര്യമുള്ള ബിജെപിക്കാരുണ്ടൊ’ എന്ന രാഹുലിന്റെ പ്രസ്താവന എത്രമേൽ ബാലിശമാണ് അവിടെ ആദ്യമായൊരു മൂവർണ്ണക്കൊടി പാറിയത് ആണൊരുത്തൻ ഡൽഹിയിൽ കസേരയിൽ കയറി ഇരുന്നശേഷമാണ്… ജനങ്ങൾ സ്വാത്ര്യത്തിന്റെ പ്രാണവായു ശ്വസിക്കുന്നത് ആണൊരുത്തൻ നിവർന്നുനിന്ന് തീരുമാനങ്ങൾ എടുത്തു നടപ്പാക്കിയപ്പോഴാണ്. എന്നിട്ടും, കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു കൊണ്ടുവരും എന്ന് പരസ്യമായി പറയാനുള്ള പക്വതയില്ലായ്മ രാഹുൽ ഗാന്ധി കാണിച്ചെന്നും വിമർശനമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ശരിക്കും ആരാണീ രാഹുൽ ? കേരളത്തിന്റെ മൂലയിലെ വയനാട് എന്ന ലോകസഭാമണ്ഡലത്തിന്റെ ജനപ്രതിനിധി അല്ലെങ്കിൽ നെഹ്രുകുടുംബത്തിലെ ഇളമുറക്കാരൻ എന്നതല്ലാതെ ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിൽ ഇദ്ദേഹത്തിന് എന്ത് പ്രസക്തിയാണുള്ളത് ?

കഴിഞ്ഞ അഞ്ചുമാസമായി കുറെ ആളുകളേംകൂട്ടി ഇദ്ദേഹം റോഡിൽക്കൂടി നടന്നതുകൊണ്ട് എന്ത് നേട്ടമാണ് ഈ രാജ്യത്തിനുണ്ടായത്, പോയ വഴിയിലൊട്ടാകെ ഗതാഗതക്കുരുക്കും, ജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടാക്കി എന്നതല്ലാതെ..
സ്വന്തം നിയോജകമണ്ഡലമായ വയനാട്ടിലെ കാര്യങ്ങളെല്ലാം ആര് നോക്കിനടത്തി ഈ കാലഘട്ടത്തിൽ ? എത്രപേരെ അവിടെ പുലിയും, ആനയും കൊന്നു ? അവിടുത്തെ ജനങ്ങൾക്ക് എത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം ? എല്ലാം എന്റെ ഓഫിസ് നോക്കിക്കോളും എന്ന പല്ലവി ശരിയാണോ ? എങ്കിൽപ്പിന്നെ ഓരോ സംസ്ഥാനത്തിനും ഓരോ എംപി മതിയായിരുന്നല്ലോ, അദ്ദേഹത്തിന് എല്ലാ ജില്ലയിലും ഓരോ ഓഫിസും ? എത്രമാത്രം ചെലവ് ചുരുക്കാൻ സാധിക്കുമായിരുന്നു ?

റോഡിൽക്കൂടി നടന്ന കഴിഞ്ഞ അഞ്ചുമാസക്കാലം, ങജ എന്ന നിലയിലുള്ള ശമ്പളവും, ആനുകൂല്യങ്ങളും വേണ്ടെന്നു വെക്കാൻ രാഹുൽ തയ്യാറാവുമോ ? ഔദ്യോഗിക കാര്യങ്ങളൊന്നും ചെയ്യാതെ, സ്വന്തം പാർട്ടിക്കുവേണ്ടി നടത്തുന്ന പദയാത്രാസമയത്ത് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ധാർമ്മികതയാണോ ?

രാഹുൽ എന്ന വ്യക്തിക്ക് നെഹ്റു കുടുംബത്തിന്റെ പിന്മുറക്കാരൻ എന്ന നിലയിൽ, ജനനം മുതൽ അനുവദിച്ചിരിക്കുന്ന സുരക്ഷാസംവിധാനങ്ങൾക്കു പണം മുടക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്… നീണ്ട അഞ്ചുമാസം, ആയിരക്കണക്കിന് മനുഷ്യരേം കൂട്ടി റോഡിൽക്കൂടി നടന്നപ്പോൾ സാധാരണ ചെലവാകുന്നതിനേക്കാൾ എത്രയോ ഇരട്ടി തുക അദ്ദേഹത്തിന്റെ സുരക്ഷക്കായി ചെലവാക്കിക്കാണും… അദ്ദേഹത്തിന്റെ ങജ എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിര്വഹണത്തിനും, ദൈനംദിന വ്യക്തിജീവിതത്തിനും മാത്രമുള്ള സുരക്ഷ കൊടുക്കേണ്ട ബാധ്യതയല്ലേയുള്ളൂ സ്റ്റേറ്റിന്… റോഡിൽക്കൂടി പാർട്ടി പ്രവർത്തനത്തിന് പോയപ്പോൾ ചെലവായ അധികതുക ഒന്നുകിൽ കോൺഗ്രസ്സ് പാർട്ടി വഹിക്കണം അല്ലെങ്കിൽ നെഹ്റു കുടുംബം വഹിക്കണം… ഇതൊക്കെ ചുമക്കേണ്ട ബാധ്യത ഞാനും, നിങ്ങളും അടങ്ങുന്ന പൊതുജനത്തിനുണ്ടോ ? നാളെ രാഹുലിനു പകരം, യോഗിയോ, കെജ്രിവാളോ, യെച്ചൂരിയോ ആര് നടന്നാലും ഇതേ നടപടി സ്വീകരിക്കണം.. ഇവിടെ പാവപ്പെട്ടവന് വീടും, കക്കൂസും, വെള്ളവും, ഇലക്ട്രിസിറ്റിയും, ഗ്യാസും വേണം… നാട്ടിൽ റോഡും, പാലവും വേണം… അതിനാണ് ഞങ്ങൾ നികുതി കൊടുക്കുന്നത്…

പിന്നെ, നിങ്ങളും, ചേച്ചീം കൂടി മഞ്ഞുവാരി കളിക്കുന്നതൊക്കെ കാണാൻ കോൺഗ്രസ്സിലെ അമ്മാവന്മാർക്കു രസമായിരിക്കും… നാട്ടുകാർക്കൊന്നും വലിയ കൗതുകമുള്ള കാര്യമല്ല… അതൊക്കെ നിങ്ങളുടെ കുടുംബകാര്യം..

എന്നെപ്പോലെ ഇങ്ങനെ കാശ്മീരിൽക്കൂടി നെഞ്ചും വിരിച്ചു നടക്കാൻ ധൈര്യമുള്ള ബിജെപിക്കാരുണ്ടൊ’ എന്ന രാഹുലിന്റെ പ്രസ്താവന എത്രമേൽ ബാലിശമാണ്… താങ്കൾക്കു കിട്ടിയതുപോലെ ഭാരതസൈന്യത്തിന്റെ ശക്തമായ സുരക്ഷകിട്ടിയാൽ, ഏതു പോലീസുകാരനും പോയിട്ട് വരും കാശ്മീരിലല്ല, പാക്കിസ്ഥാനിൽ വേണമെങ്കിലും… സ്വന്തം അമ്മൂമ്മയും, അപ്പനും രാജ്യം ഭരിച്ചിരുന്നപ്പോൾ, കരിംപൂച്ചകളുടെ അകമ്പടിയോടെ പോലും കാശ്മീറിലൊന്നു പോകാൻ ധൈര്യപ്പെട്ടിട്ടില്ല…

അവിടെ ആദ്യമായൊരു മൂവർണ്ണക്കൊടി പാറിയത് ആണൊരുത്തൻ ഡൽഹിയിൽ കസേരയിൽ കയറി ഇരുന്നശേഷമാണ്… ജനങ്ങൾ സ്വാത്ര്യത്തിന്റെ പ്രാണവായു ശ്വസിക്കുന്നത് ആണൊരുത്തൻ നിവർന്നുനിന്ന് തീരുമാനങ്ങൾ എടുത്തു നടപ്പാക്കിയപ്പോഴാണ്… എന്നിട്ടും, കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ, കാശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു കൊണ്ടുവരും എന്ന് പരസ്യമായി പറയാനുള്ള പക്വതയില്ലായ്മ അയാൾ കാണിച്ചു… നിരോധിച്ച നോട്ടുകൾ കൂടി തിരികെ കൊണ്ടുവരും എന്നുപറഞ്ഞില്ലാലോ എന്നോർക്കുമ്പോൾ സമാധാനം… ആളുടെ നിലവാരം വെച്ചുനോക്കുമ്പോൾ അതുകൂടി പറയേണ്ടതായിരുന്നു.. അദ്ദേഹം പ്രധാനമന്ത്രി ആകുമ്പോൾ പഴയ നോട്ടുകളൊക്കെ തിരികെവരുമെന്ന് കരുതി, ചാക്കുകണക്കിന് നോട്ടുകൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന പ്രബുദ്ധർ കേരളത്തിൽപ്പോലുമുണ്ട്..
ഏതായാലും, അഞ്ചുമാസം നടന്നപ്പോൾ, ഭാരതം എങ്ങനെ മാറുന്നു എന്ന് നിങ്ങൾ കണ്ടുകാണും… ഭാരതത്തിലെ പുതിയ റോഡുകളും, പാലങ്ങളും, വിമാനത്താവളങ്ങളും, റെയിൽവേ സ്‌റേഷനുകളും, ജനങ്ങളുടെ ജീവിത നിലവാരവുമൊക്കെ നിങ്ങൾ കണ്ടുകാണും… അതിനൊക്കെ ഈ രാജ്യം കടപ്പെട്ടിരിക്കുന്നത് രാജ്യത്തെ കൊള്ളയടിച്ച നെഹ്റു കുടുംബത്തോടല്ല… നരേന്ദ്ര ദാമോദർദാസ് മോഡി എന്ന നട്ടെല്ലുള്ള മനുഷ്യനോടാണ്..

നിങ്ങളിനി ഇതുപോലെ പത്തുതവണകൂടി നടന്നാലും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം പോയിട്ട് പ്രതിപക്ഷ നേതാവ് ജോലിപോലും കിട്ടുമെന്ന് അരിയാഹാരം കഴിക്കുന്ന കോൺഗ്രസ്സുകാർ പോലും കരുതുന്നില്ല (കെസി ഒഴിച്ച് ??)… ബോധവും വിവരവുമുള്ള ഭാരതീയർക്കൊക്കെ എന്നേ നേരം വെളുത്തു… നിങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ കാളവണ്ടിയും കാത്തു നിന്നോളൂ..
പികെ ഷിബി

Tags: kashmirFACEBOOKrahul ghandhibarath jodo yathra
Share14
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies