ലക്‌നൗ: വീട്ടിൽ വൈകി വന്നത് ചോദ്യം ചെയ്ത ഭർത്താവിനെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ വഴിത്തിരിവ്. ഭാര്യ തന്നെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്നും മുഖത്ത് ചൂടുവെള്ളം വീണിട്ടാണ് പരിക്കേറ്റതെന്നും യുവാവ് വെളിപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. ദബ്ബു ഗുപ്ത എന്നയാളാണ് ഭാര്യ ആസിഡ് ഒഴിച്ച് ആക്രമിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. കേസെടുത്ത് ഭാര്യയെ അറസ്റ്റ് ചെയ്തതോടെ മദ്യലഹരിയിൽ പറഞ്ഞതാണ് ആരോപണങ്ങളെന്ന് ദബ്ബു പറഞ്ഞു.
കഴിഞ്ഞ ദിവസം ഭാര്യ വീട്ടിലേക്ക് വൈകി വന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്നാണ് അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചതെന്നുമാണ് വിവരം.ബാത്ത്‌റൂമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായത്.
അതേസമയ മദ്യത്തിന് അടിമയായ ബബ്ബു ഗുപ്തയും താനും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും സഹികെട്ടാണ് ചൂടുവെള്ളം ഒഴിച്ചതെന്നും ഭാര്യ വ്യക്തമാക്കി.













Discussion about this post