ന്യൂഡൽഹി: വളരെ പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്ന ഒന്നാണ് പാമ്പുകളുടെ വീഡിയോകൾ. അതുകൊണ്ട് തന്നെ പാമ്പിന്റെ നിരവധി വീഡിയോകൾ നാം കണ്ടുകാണും. സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാനായി പാമ്പുകളെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നവരും കുറവല്ല. എന്നാൽ ഇതിൽ ഭൂരിഭാഗം പേർക്കും പാമ്പിന്റെ കടിയേറ്റ് അപകടം ഉണ്ടാകാറുണ്ട്. ഇണചേരുന്നതിന്റെയും മരത്തിൽ കയറുന്നതിന്റെയുമുൾപ്പെടെ പാമ്പിന്റെ നിരവധി വീഡിയോകൾ നാം കണ്ടുകാണും. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളെ കീഴടക്കിയിരിക്കുന്നത് ഉയരത്തിൽ നിന്നും താഴേയ്ക്ക് ചാടുന്ന പാമ്പിന്റെ വീഡിയോ ആണ്.
ഐഎഎസ് ഓഫീസർ സുപ്രിയ സാഹുവാണ് തന്റെ ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇരു നില വീടിന്റെ രണ്ടാം നിലയിൽ നിന്നുള്ള പാമ്പിന്റെ അതിസാഹസികമായ ‘ എടുത്ത് ചാട്ടമാണ്’ വീഡിയോയിൽ. ട്വിറ്ററിൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ വൈറൽ ആയിരുന്നു.
കേവലം ആറ് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. വീടിന് മുകളിലേക്ക് ഇഴഞ്ഞു കയറിയ ഇരു നിലയിൽ എത്തിയ ശേഷം അൽപ്പമൊന്ന് പരിഭ്രമിക്കുന്നു. ഇതിന് ശേഷം താഴേയ്ക്ക് കുതിച്ച് ചാടുന്നതായി വീഡിയോയിൽ കാണാം. മുകളിൽ നിന്നും കുതിച്ചായിരുന്നു പാമ്പിന്റെ ചാട്ടം. മേൽക്കൂരയിൽ നിന്നും ചാടിയ പാമ്പ് റോഡിന്റെ വശത്തേക്കാണ് വീണത്. അവിടെ നിന്നും റോഡിലേക്ക് അതിവേഗം ഇഴഞ്ഞ് നീങ്ങുന്നു.
വീഡിയോ പ്രചരിച്ചതോടെ ഒരു പാമ്പിന് ഇങ്ങനെയെല്ലാം ചാടാൻ കഴിയുമോ എന്ന ചോദ്യമായിരുന്നു ആളുകളിൽ നിന്നും ഉയർന്നത്. പറക്കുകയും ചാടുകയും ചെയ്യുന്ന പാമ്പുകളെ കാർട്ടൂണുകളിൽ കണ്ടിട്ടുണ്ട്. നേരിട്ട് ആദ്യമായാണ് കാണുന്നത് എന്നും വീഡിയോ കണ്ടവർ പറയുന്നു.
https://twitter.com/i/status/1620334325580599296









Discussion about this post