ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ എത്തി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് നിർമ്മല രാഷ്ട്രപതി ഭവനിൽ എത്തിയത്. ഇതിന് ശേഷം ക്യാബിനറ്റ് യോഗത്തിലും പങ്കെടുക്കും.
രാവിലെ ഒൻപതോടെയായിരുന്നു നിർമ്മലാ സീതാരാമൻ ഔദ്യോഗിക വസതിയിൽ നിന്നും പുറപ്പെട്ടത്. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിഷ്ണറാവുവും ഒപ്പമുണ്ടായിരുന്നു. പതിവ് പോലെ ഇക്കുറിയും പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.
രാവിലെ 11 മണിയോടെയാണ് ബജറ്റ് അവതരണം. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ആയതിനാൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നികുതി ഇളവ് ഉൾപ്പെടെ ഇക്കുറി ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. വ്യാവസായിക- കാർഷിക മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം.
Discussion about this post