Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പരിശോധിച്ച് സ്വന്തം രൂപസാദൃശ്യമുള്ള ആളെ കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി; ജർമ്മനിയിലെ ലേഡി സുകുമാര കുറുപ്പിന്റെ കഥ

കേസിന്റെ ചുരുളഴിച്ചത് ഡി എൻ എ പരിശോധന

by Brave India Desk
Feb 1, 2023, 09:41 am IST
in International
Share on FacebookTweetWhatsAppTelegram

ഇൻഷൂറൻസ് പണം തട്ടിയെടുക്കാൻ സ്വന്തം രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തി മുഖം കരിച്ചു കളഞ്ഞ സുകുമാര കുറുപ്പിനെ അറിയാത്തവർ കേരളക്കരയിൽ ചുരുക്കമായിരിക്കും. കേരള പോലീസിന്റെ കണക്കിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി കുറുപ്പ് വിരാജിക്കുകയാണ്. കുറുപ്പ് മരിച്ചോ, അതോ സിനിമയിൽ കാണിക്കുന്നത് പോലെ അന്താരാഷ്ട്ര കുറ്റവാളിയായി കാണാമറയത്ത് എവിടെയോ ഇരുന്ന് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടാവുമോ? ആർക്കറിയാം..

പണത്തിന് വേണ്ടിയല്ലെങ്കിലും, സമാനമായ ഒരു സംഭവം അടുത്തയിടെ ജർമ്മനിയിലും നടന്നു. താൻ മരിച്ചു എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ സ്വന്തം രൂപസാദൃശ്യമുള്ള ഒരാളെ കൊലപ്പെടുത്തി മുഖം കുത്തിക്കീറി വികൃതമാക്കി. ഇവിടെ കുറ്റവാളിയും ഇരയും പുരുഷന്മാരല്ല, സ്ത്രീകളാണ്. അതും ഇരുപത്തിമൂന്നും ഇരുപത്തിനാലും വയസ്സുള്ള ചെറുപ്പക്കാരികൾ.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

ജർമ്മനിയിലെ മ്യൂണിക് സ്വദേശിനിയായ 24 വയസ്സുകാരി ഷറബാനാണ് കൊലയാളി. കൊലപ്പെടുത്തിയതാകട്ടെ, മ്യൂണിക്കിൽ തന്നെ താമസിക്കുന്ന അൾജീരിയൻ സ്വദേശിനിയായ 23 വയസ്സുകാരി ഖദീദ്ജയെ. തന്റെ ഇരുണ്ട തലമുടിയും ഷറബാന്റേതിന് സമാനമായ ശരീരഘടനയുമാണ് ഖദീദ്ജയ്ക്ക് വിനയായത്. നിരവധി ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ പരിശോധിച്ച ശേഷമാണ് കൊലയ്ക്കായി ഷറബാൻ ഖദീദ്ജയെ തിരഞ്ഞെടുത്തത്.

സൗന്ദര്യ വർദ്ധക വസ്തുക്കൾ പരിചയപ്പെടുത്താമെന്ന വ്യാജേനയാണ് ഷറബാനും ആൺ സുഹൃത്ത് ഷേയ്ക്കിറും കോസ്മെറ്റിക് ബ്ലോഗറായ ഖദീദ്ജയുമായി അടുപ്പം സ്ഥാപിക്കുന്നത്. പല വാഗ്ദാനങ്ങളും നൽകി ഖദീദ്ജയെ വിജനമായ ഒരു കാട്ടിൽ എത്തിച്ച ശേഷം, പ്രതികൾ ഇരുവരും ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഖദീദ്ജയുടെ ശരീരത്തിൽ അൻപതിലേറെ തവണയാണ് ഷറബാൻ കുത്തിയത്. ആളെ തിരിച്ചറിയാതിരിക്കാനായി മുഖവും വികൃതമാക്കി. തുടർന്ന്, താൻ മുൻ ഭർത്താവിനെ കാണാൻ പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ച ശേഷം നാടുവിട്ടു.

ഷറബാനെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ, ഡാന്യൂബ് നദിക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഷറബാന്റെ മെഴ്സിഡസ് കാർ കണ്ടെത്തി, അതിനുള്ളിൽ മുഖം വികൃതമാക്കപ്പെട്ട നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹവും ഉണ്ടായിരുന്നു. രൂപസാദൃശ്യം വെച്ച്, അത് ഷറബാൻ ആണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ ഖദീദ്ജയുടെ മൃതദേഹവുമായി യാത്രയായി.

എന്നാൽ പോസ്റ്റ്മോർട്ടത്തിൽ സംശയം തോന്നിയ ഡോക്ടർമാർ മൃതദേഹത്തിന്റെ ഡി എൻ എ പരിശോധന നടത്താൻ നിർദേശിച്ചു. ഡി എൻ എ പരിശോധനയിൽ, കൊല്ലപ്പെട്ടത് ഷറബാൻ അല്ലെന്ന് വ്യക്തമായി. ഇതിനിടെ ഖദീദ്ജയെ കാണാനില്ലെന്ന പരാതിയും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിയ പോലീസ്, കൊല്ലപ്പെട്ടത് ഖദീദ്ജയാണെന്ന് തിരിച്ചറിഞ്ഞു.

ഇതോടെ, അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് വൈകാതെ ഷറബാനെയും ഷെയ്ക്കിറിനെയും പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഷറബാൻ, അതിനുള്ള കാരണവും വിശദീകരിച്ചു. കാമുകനൊപ്പം ഒളിച്ചോടുന്നതിന് വേണ്ടിയും വീട്ടുകാരിൽ നിന്നും മുൻ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒഴിഞ്ഞ് താമസിക്കുന്നതിന് വേണ്ടിയും താൻ മരിച്ചു എന്ന് വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യമെന്ന് ഷറബാൻ അറിയിച്ചു. നിലവിൽ കേസിൽ വിചാരണ നേരിടുകയാണ് ഷറബാനും കാമുകനും.

Tags: germanycrimeSukumara KurupLady Killer
Share13TweetSendShare

Latest stories from this section

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies