ബംഗളൂരു: ബംഗളൂരുവിൽ മൂന്ന് വയസ്സുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കാമാക്ഷിപാല്യ പോലീസ് പരിധിയിലാണ് സംഭവം.ഗാർമെന്റ് ഫാക്ടറിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. അമ്മയും മകളും ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. അവിവാഹിതയായ ഇവർ കഴിഞ്ഞ ഒരു വർഷമായി പ്രതിയുമായി ബന്ധം പുലർത്തിയിരുന്നു.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അമ്മ മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അമ്മയുടെ കാമുകൻ തന്നെയാണെന്ന് വ്യക്തമാകുന്നത്. ഉടനെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post