സ്വന്തം നായ്ക്കുട്ടികൾ കാരണം ഗിന്നസ് വേൾഡ് റെക്കോഡ് ബുക്കിൽ സ്വന്തം പേര് എഴുതി ചേർത്തയാളാണ് വുൾഫ്ഗാങ് ലോവൻബർഗർ എന്ന ജർമൻ സ്വദേശി. തന്റെ 14 വളർത്തുനായകളെ നിരനിരയായി ഒന്നിന് പുറകെ ഒന്നായി തോളിൽ പിടിച്ച് നടക്കാൻ പഠിപ്പിച്ചാണ് വുൾഫ്ഗാങ്ങ് റെക്കോഡ് സ്വന്തമാക്കിയത്. ആ കഥയറിയാം…
തോളിലോ അരയിലോ പിടിച്ച് നിന്ന് ചെയ്യുന്ന ഒരു തരം നൃത്തമാണ് കോംഗ ലൈൻ. കോംഗലൈനിൽ നിൽക്കുന്ന നായ്ക്കളുടെ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മനം കവർന്നു കഴിഞ്ഞു. റെക്കോർഡ് നേടുന്നതിനായി പരിശീലകൻ തന്റെ 14 നായ്ക്കളായ എമ്മ, ഫിലോ, ഫിൻ, സൈമൺ, സൂസി, മായ, ഉൾഫ്, സ്പെക്ക്, ബിബി, കാറ്റി, ജെന്നിഫർ, എൽവിസ്, ചാർലി, കാതി എന്നിവരെയാണ് നിരനിരയായി നടക്കാൻ പരിശീലിപ്പിച്ചത്.
https://twitter.com/GWR/status/1620437121109561348
വോൾഫ്ഗാങ് തന്റെ ഏറ്റവും വലിയ നായകളിലൊന്നിനെ തന്റെ കൈയിൽ പിടിക്കാൻ ക്ഷണിക്കുന്നതും തുടർന്ന് അവയെ പിൻകാലുകളിൽ നിൽക്കാൻ സഹായിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ശേഷം വരിയിൽ നിൽക്കുന്നതിനായി വലിയ നായയുടെ മുതുകിൽ പിടിക്കാൻ അടുത്ത നായയോട് പറയുന്നുമുണ്ട്. കോച്ചിന്റെ നിർദേശം അനുസരിച്ച് ഓരോരുത്തരായി വരിവരിയായി വന്ന് കോംഗ ലൈൻ രൂപപ്പെടുത്തുന്നതാണ് വീഡിയോ. റെക്കോഡ് സ്വന്തമാക്കിയിട്ട് മാസങ്ങളായെങ്കിലും വീണ്ടും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Discussion about this post