തിരുവനന്തപുരം: ഇടത് സർക്കാരിന്റെ ധൂർത്തിനെ പരിഹസിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. ഇന്ന് ഇന്നോവ ക്രിസ്റ്റയില്ലാത്ത ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പുതിയ കാർ വാങ്ങി ഒന്നരവർഷം പിന്നിടും മുൻപേ കോടികൾ മുടക്കി എട്ട് മന്ത്രിമാർക്ക് കഴിഞ്ഞ ദിവസമാണ് ഇന്നോവ ക്രിസ്റ്റ അനുവദിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ടി പത്മനാഭന്റെ പരിഹാസം.
നമ്മുടെ ട്രഷറി കാലിയാണ്. അതിൽ പൂച്ച പെറ്റുകിടക്കുന്നു. നമുക്ക് ഇന്ന് റോൾ മോഡലുകൾ ഇല്ലാതായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ ഒരുപക്ഷെ സ്വന്തമായി ഒരു വാഹനം ഇല്ലാത്ത ഒരു വ്യക്തി ഞാൻ ആയിരിക്കും. സ്വന്തമായി ഒരു വാഹനം ഇതുവരെ ആയിട്ടില്ല.ഇപ്പോൾ, ഇന്നോവ ക്രിസ്റ്റ ഇല്ലാതെ ഇന്നോവ ക്രിസ്റ്റ ഇല്ലാതെ ഒരു പഞ്ചായത്ത് മെമ്പറെ, ഏത് പാർട്ടിയിൽ നോക്കിയാലും കിട്ടില്ല. നമ്മുടെ ട്രഷറി കാലിയാണ്, അതിൽ പൂച്ച പെറ്റുകെടക്കുന്ന പ്രതിപക്ഷ നേതാക്കൻമാരുണ്ട്.അവർക്കും ഇന്നോവ ക്രിസ്റ്റ തന്നെ വേണം. നമുക്ക് റോൾ മോഡലുകളില്ല’എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Discussion about this post