ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചത്. അദ്ദേഹം ടെന്റ് സിറ്റിയിൽ എത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി വരണാസിയിൽ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. ഇതിനിടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. നഗ്നപാദനായി ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം വിവിധ പൂജകളിലും പങ്കെടുത്തു. വിവിധ വഴിപാടുകളും കഴിച്ച ശേഷമാണ് അദ്ദേഹം തിരികെ മടങ്ങിയത്.
ഗംഗാ നദിയുടെ മറുമശത്താണ് ടെന്റ് സിറ്റിയുള്ളത്. ഇവിടുത്തെ മുന്നൊരുക്കങ്ങൾ നിരീക്ഷിച്ച ശേഷം ബോട്ടിൽ അദ്ദേഹം വിശ്വനാഥ് ധാമിലെത്തി. ഇവിടെ നിന്നുമാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ഇതിന് മുൻപ് രാമായണ മഹാ യാഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു യോഗി ആദിത്യനാഥ് ക്ഷേത്രത്തിൽ എത്തിയത്. ഒൻപത് ദിവസം നീണ്ട പരിപാടിയിൽ അദ്ദേഹം മുഴുനീള സാന്നിദ്ധ്യമായിരുന്നു.
അതേസമയം ഞായറാഴ്ച രാവിലെ യോഗി ആദിത്യനാഥ് വരാണാസിയിലെ രവിദാസ് ക്ഷേത്രത്തിലും ദർശനം നടത്തി. രവിദാസ് ജയന്തിയുടെ ഭാഗമായായിരുന്നു ക്ഷേത്ര ദർശനം.
Discussion about this post