ഇസ്താംബൂൾ: തെക്കുകിഴക്കൻ തുർക്കിയുടെ അതിർത്തി മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 95 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തുർക്കിയിൽ 53 പേരും സിറിയയിൽ 42 പേരും മരിച്ചതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 15 മിനിട്ടിന് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ പൂർണമായും തകർന്നിട്ടുണ്ട്. ഇതിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. അപകടത്തിൽ ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടേയും വീടുകളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. ചില കെട്ടിടങ്ങൾ തകർന്ന് വീഴുന്നതിന്റെ വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്. 150ലധികം കെട്ടിടങ്ങൾ പൂർണമായി തകർന്നുവെന്നാണ് റിപ്പോർട്ട്.
https://twitter.com/ismailrojbayani/status/1622437890247598083
രാജ്യത്തെ എല്ലാ ജനങ്ങളും ഒരുമിച്ച് നിന്ന് ദുരന്തത്തെ അതിജീവിക്കുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ട്വീറ്റ് ചെയ്തു. തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തകർന്ന് വീണ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Scary footage of the earthquake in Turkey tonight.
https://t.co/NweJRwrnhn— Faytuks News Δ (@Faytuks) February 6, 2023
Massive #earthquake registered M7.8 hit the middle of Turkey. pic.twitter.com/mdxt53QlQ0
— Asaad Sam Hanna (@AsaadHannaa) February 6, 2023
Discussion about this post