പാലക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ട്യൂഷ്യൻ ടീച്ചറിന് ശിക്ഷ വിധിച്ച് കോടതി. മുപ്പത് വർഷം കഠിന തടവും പിഴയുമാണ് വിധിച്ചത്. കോട്ടോപ്പാടം ഭീമനാട് എളംപുലാവിൽ അബ്ബാസി(51)നെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജ് സതീഷ്‌കുമാർ വിധി പറഞ്ഞത്. പതിമൂന്നുകാരനെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.
നാട്ടുകൽ ഇൻസ്പെക്ടർ സിജോ വർഗീസാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.കേസിൽ 26 രേഖകൾ ഹാജരാക്കി. 20 സാക്ഷികളെ വിസ്തരിച്ചു.
Discussion about this post