ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട കേസിൽ ഷർജീൽ ഇമാം ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട വിധിയ്‌ക്കെതിരെ അന്വേഷണ സംഘം. ജില്ലാ കോടതിയുടെ വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. കേസിൽ ഷർജീൽ ഇമാം ഉൾപ്പെടെ 11 പേരെയാണ് പോലീസ് വെറുതെവിട്ടത്.
2019 ഡിസംബർ മൂന്നിന് പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ജാമിയ മിലിയ ഇസ്ലാമിക സർവ്വകലാശാലയിൽ കലാപം ഉണ്ടാക്കിയ സംഭവത്തിലാണ് കേസ് എടുത്തത്. ഷർജീൽ ഇമാം ഉൾപ്പെടെ 12 പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ 11 പേർക്കെതിരെ വ്യക്തമായ തെളിവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ വെറുതെവിട്ടത്. പ്രതിഷേധം നടന്നിരുന്ന സ്ഥലത്ത് ഇവർ ഉള്ളതായി വ്യക്തമാണ്. എന്നാൽ ഇവർ കുറ്റക്കാരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. കഴിഞ്ഞ ദിവസം ആയിരുന്നു ഇവരെ വെറുതെ വിട്ടത്. എന്നാൽ ഗൂഢാലോചന കേസിൽ ഉൾപ്പെടെ ഷർജീൽ ഇമാമിന് ജാമ്യം ലഭിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ.
സംഭവത്തിൽ ജാമിയ നഗർ പോലീസ് ആണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 148, 149, 186, 353, 332, 308, 427, 435, 323, 341, 120 ബി, 34 എന്നീ വകുപ്പുകൾ പ്രകരമാണ് കേസ് എടുത്തിരുന്നത്. പിന്നീട് ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ഉൾപ്പെടെ ചുമത്തിയിരുന്നു.
Discussion about this post