ഇസ്ലാമാബാദ് : പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടി പാകിസ്താൻ. ഓരോ ദിവസം കഴിയുന്തോറും സ്ഥിതി ഗുരുതരമാകുന്നതായാണ് റിപ്പോർട്ട്. പലയിടത്തും സംഘർഷങ്ങളും പിടിച്ചു പറിയും ശക്തമാവുകയാണ്. ആവശ്യത്തിനുള്ള ഭക്ഷണം പോലുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
അഫ്ഗാനിൽ താലിബാൻ വന്നപ്പോൾ പാകിസ്താനിലേക്ക് രക്ഷപ്പെട്ട മാദ്ധ്യമ പ്രവർത്തകന്റെ ട്വീറ്റ് പാകിസ്താന്റെ യഥാർത്ഥ സാഹചര്യമാണ് പറയുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം കിഡ്നി വിൽക്കാനായി പരസ്യം നൽകിയിരിക്കുകയാണ് സമി ജഹേഷ് എന്ന മാദ്ധ്യമ പ്രവർത്തകൻ. കയ്യിലുള്ള പണമെല്ലാം തീർന്നു. ഭക്ഷണം പോലുമില്ല എന്ന് അദ്ദേഹം പറയുന്നു. സ്വന്തം വാട്സാപ്പ് നമ്പരും ട്വീറ്റിൽ നൽകിയിട്ടുണ്ട്.
അഫ്ഗാനിൽ താലിബാൻ ഭരണം വന്നപ്പോൾ ഭയപ്പെട്ടായിരുന്നു ജഹേഷ് പാകിസ്താനിലേക്ക് പോയത്. എന്നാൽ അഫ്ഗാനെക്കാൾ വളരെയധികം മോശം അവസ്ഥയിലാണ് പാകിസ്താൻ എന്നാണ് ജഹേഷ് പറയുന്നത്. കിഡ്നി വിൽക്കാൻ തീരുമാനിച്ച് പരസ്യം കൊടുത്ത സമി ജഹേഷിന് പിന്തുണയുമായി മറ്റ് മാദ്ധ്യമ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post