കൊച്ചി : സിനിമയുടെ ഒടിടി റിലീസ് ഉൾപ്പെടെയുള്ളവയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി ഫിലിം ചേംബർ. റിലീസ് ചെയ്യുന്ന സിനിമകൾക്ക് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റിലീസ് അനുദിക്കൂ. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. തിയേറ്റർ-ഒടിടി റിലീസ് തർക്കം പരിഹരിക്കുന്നതിന് വേണ്ടി കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് നിർണായക തീരുമാനം.
സിനിമ റിലീസ് ആയി 42 ദിവസത്തിന് മുൻപ് ഒടിടി റിലീസ് അനുവദിക്കില്ല. മുൻകൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകൾക്ക് മാത്രം ഇളവ് അനുവദിക്കും.
സിനിമാ തിയേറ്ററുകളിൽ നിന്ന് പ്രതികരണം എടുക്കുന്നത് വിലക്കാനും ധാരണയായി. തിയേറ്ററിൽ നിന്നിറങ്ങുന്ന പ്രേക്ഷകരിൽ നിന്ന് പ്രതികരണങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് സിനിമയുടെ കളക്ഷനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ കാരണം കൊണ്ടാണ് പ്രതികരണം എടുക്കുന്നത് വിലക്കാൻ ധാരണയായത്.
Discussion about this post