തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവിലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. വിദേശത്ത് പോകുന്നതും കാറ് വാങ്ങലും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളം കട്ടപ്പുറത്താകുമെന്ന് പറയുന്നവരുടെ സ്വപ്‌നം കട്ടപ്പുറത്താകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോളിന്റെ സെസ് ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തതുകൊണ്ട് അതിനകത്ത് കേന്ദ്രീകരിച്ച് സമരം ചെയ്യാനാണ് പ്രതിപക്ഷം പോയത്. മറ്റു ചർച്ചകൾക്കൊന്നും നിന്നില്ലെന്ന് അദ്ദേഹം കുറ്റപ്പടെുത്തി.
ക്ലിഫ് ഹൗസിൽ നിർമിച്ച തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചെന്നാണ് ഒരംഗം ഇവിടെ ചൂണ്ടിക്കാട്ടിയത്. സുരക്ഷാ ചുറ്റുമതിലടക്കം കെട്ടിയതിനാണ് ഈ തുക വന്നിരിക്കുന്ന. പ്രചരണം കണ്ടാൽ തോന്നും എസി തൊഴുത്താണെന്ന് മന്ത്രി പരിഹസിച്ചു.
പിണറായി സർക്കാരിന് അഹങ്കാരമില്ല,ജനഹിത കാര്യങ്ങൾ ചെയ്യാനുള്ള താത്പര്യമാണുള്ളത്. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമർശകരെന്ന് മന്ത്രി കുറ്റപ്പെടുത്തി.
Discussion about this post