ഇസ്താംബൂൾ; തുർക്കി സിറിയ ഭൂകമ്പത്തിൽ മരണം 12,000 കടന്നു. മൂന്ന് ദിവസം പിന്നിടുമ്പോഴും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. തുടർചലനങ്ങളും കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് ഇപ്പോഴും വെല്ലുവിളിയാകുന്നുണ്ട്.
തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യ സഹായം നൽകുന്നത് തുടരുകയാണ്. വ്യോമസേനയുടെ ഏഴ് വിമാനങ്ങൾ ദുരന്തബാധിത മേഖലകളിലേക്ക് പുറപ്പെട്ടു. തുർക്കിയിലെ ഇസ്താംബൂളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മരുന്നുകളടക്കമുള്ള അവശ്യ വസ്തുക്കളാണ് സിറിയയിൽ എത്തിച്ചത്. റോഡുകൾ തകർന്നതും രാത്രിയിലെ അതിശൈത്യവും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
തിങ്കളാഴ്ച ആദ്യ ഘട്ടത്തിലുണ്ടായ അതി ശക്തമായ മൂന്ന് ഭൂചലനങ്ങൾക്ക് പിന്നാലെ 285 തുടർചലനങ്ങളാണ് ഉണ്ടായത്. ഇരുരാജ്യങ്ങളിലുമായി 2.3 കോടി ആളുകൾ ദുരിതബാധിതരായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിൽ 14 ലക്ഷത്തോളം പേർ കുട്ടികളാണ്. തുർക്കിയിലെ 10 പ്രവിശ്യകൾ ദുരിതബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post