കോട്ടയം : വൈക്കത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് ജീവനൊടുക്കിയത്. വീട് ജപ്തി ചെയ്യുന്നതിന്റെ ഭാഗമായി ബാങ്കുകാർ വീട്ടിലെത്തി അളവെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. 2014 ൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കുകാർ ഇന്ന് വീട്ടിലെത്തിയിരുന്നു. വീടും സ്ഥലവും അളന്ന ശേഷം ഇവർ മടങ്ങിയതിന് പിന്നാലെയാണ് കാർത്തികേയൻ ആത്മഹത്യ ചെയ്തത്.
ബാങ്കിന്റെ സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. ജീവനൊടുക്കാനുള്ള കാരണം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറയുന്നു.
Discussion about this post