ആലപ്പുഴ: ആലപ്പുഴയിൽ സിപിഎമ്മിൽ വിവാദങ്ങൾ കനക്കുന്നു. ലോക്കൽ സെക്രട്ടറിമാർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പാർട്ടിയിലെ വനിതാ പ്രവർത്തകർക്കെതിരെ അതീവ ഗുരുതരമായ അശ്ലീല, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് കായംകുളത്തിന്റെ വടക്കൻ മേഖലയിലെ നേതാവിനെതിരായ ആരോപണം. ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ ഇയാൾക്കെതിരെ പാർട്ടി നടപടി എടുക്കാതെ ഒഴിവാക്കുകയായിരുന്നു.
ഇയാൾ നടത്തുന്ന അശ്ലീല സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പാർട്ടി പ്രവർത്തകയെ മറ്റൊരു പ്രവർത്തകന്റെ വീട്ടിലേക്ക് വിളിച്ചു വരുത്താമോ എന്ന് ചോദിക്കുന്നതും, ലോക്കൽ സെക്രട്ടറി നടത്തുന്ന അശ്ലീല പ്രതികരണവുമെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എട്ട് വർഷം മുൻപ് ഉറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ ശേഷം പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയാണ് ഹരിപ്പാട് മേഖലയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഉയർന്നിരിക്കുന്നത്.
Discussion about this post