ന്യൂഡൽഹി : കണ്ണിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നാണ് ക്രിസ്മസ് ഐ. കൃഷ്ണമണിയുടെ നിറം കറുപ്പിൽ നിന്ന്(അല്ലെങ്കിൽ കാപ്പി നിറത്തിൽ നിന്ന് ) പച്ചയായി മാറുന്ന അവസ്ഥയാണിത്. കടുത്ത കണ്ണ് വേദനയും വീർത്തിരിക്കുന്ന കണ്ണുകളും തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ കണ്ണിനെ മാരകമായി ബാധിക്കുന്ന ഈ അവസ്ഥയ്ക്ക് കാരണം ഒരു ചെറുപ്രാണിയാണെന്ന് പറഞ്ഞാലോ.
ഓർത്തോപെറസ് ബീറ്റിൽ എന്നറിയപ്പെടുന്ന ചെറു പ്രാണിയാണ് കണ്ണുകളെ ഈ അവസ്ഥയിലാക്കുത്. കണ്ണുകൾക്കുളളിൽ പ്രവേശിക്കുന്ന ഓർത്തോപെറസ് പ്രാണികൾ അവയുടെ ശരീരത്തിൽ നിന്ന് ഒരു ദ്രാവകം പുറപ്പെടുവിക്കും. ഇത് കൃഷ്ണമണിയെയും ഐറിസിനെയും സംരക്ഷിക്കുന്ന കോർണിയയെ തകർക്കും. ഇതിലൂടെ വെളിച്ചം കണ്ണിനുള്ളിലേക്ക് പ്രവേശിക്കാൻ അവസരമൊരുക്കി കൊടുക്കും. ഇത് കാഴ്ചശക്തിയെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഈ ചെറുപ്രാണി കണ്ണിലേക്ക് പ്രവേശിച്ചാൽ ആദ്യഘട്ടത്തിൽ നമുക്കത് അറിയാൻ സാധിക്കില്ല. പ്രാണികൾ അസ്വസ്ഥരാകുമ്പോൾ മാത്രമേ വേദനിക്കാൻ തുടങ്ങൂ. ഇതിന് പിന്നാലെ ഇവ രാസവസ്തുക്കൾ പുറപ്പെടുവിക്കുകയും അത് നേരെ കണ്ണിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
കോർണിയയിലെ മുറിവുകൾ, അസഹനീയമായ വേദന, എപ്പോഴും കണ്ണുകൾ കലങ്ങിയിരിക്കുന്ന അല്ലെങ്കിൽ വീർത്തിരിക്കുന്ന അവസ്ഥ, കൃഷ്ണ മണിയുടെ നിറത്തിൽ വരുന്ന വ്യത്യാസം എന്നിവയാണ് ക്രിസ്മസ് ഐയുടെ ലക്ഷണങ്ങൾ.
Discussion about this post