കോഴിക്കോട്: ഇസ്ലാമിക സാഹിത്യം നൽകുന്ന അനുഭവം വിശാലമാണെന്നും അതിന് പരിധികളില്ലെന്നും പ്രമുഖ മാദ്ധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ഇസ്ലാമിക സാഹിത്യം മലയാളഭാഷയ്ക്ക് പരിചയപ്പെടുത്തുന്നതിൽ ഐപിഎച്ചിന്റെ പങ്ക് ചരിത്രപരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിക സാഹിത്യമെന്നത് മതപരം എന്നതിലുപരി മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തേക്ക് തുറന്നുവച്ച വാതിലുകളാണ്. വർഗീയതയാണ് ഇസ്ലാമിനെ ചേർത്തുവെക്കുന്ന പ്രവണത ഒരുകാലത്ത് സജീവമായിരുന്നു. അത് തിരുത്താൻ ഇസ്ലാമിക സാഹിത്യങ്ങളുടെ വിവർത്തനങ്ങൾ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാം മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന മതമാണെന്നും അതൊരിക്കലും അക്രമണോത്സുകമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post