Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഡിവൈഎഫ്‌ഐ കൊലവിളി നടത്തിയാൽ കേസില്ലേ?;കോട്ടക്കൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പോലീസ്; പ്രതിഷേധം ശക്തം

by Brave India Desk
Feb 10, 2023, 02:29 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസിന് മുൻപിൽ വെച്ച് കൊലവിളി നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരാതി നൽകി മൂന്ന് ദിവസമായിട്ടും കേസെടുക്കാതെ പോലീസ്. സംഭവത്തിൽ ആർഎസ്എസ് കോട്ടക്കൽ ഖണ്ഡ് കാര്യവാഹ് നേരിട്ട് പരാതി നൽകിയെങ്കിലും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ കോട്ടക്കൽ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന അന്വേഷണങ്ങൾക്കും പോലീസിന് വ്യക്തമായ മറുപടി ഇല്ല. കഴിഞ്ഞ ആറിന് രാത്രി എട്ട് മണിയോട് അടുപ്പിച്ചാണ് കോട്ടക്കൽ കോവിലകം ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് നടന്നുകൊണ്ടിരുന്ന ആർഎസ്എസ് ശാഖയിലേക്ക് മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയത്. പതിനഞ്ച് മിനിറ്റോളം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തുമെന്ന് ഉൾപ്പെടെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് തന്നെ സംഭവത്തിൽ പരാതിയും നൽകി.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ഡിവൈഎഫ്‌ഐയുടെ കൊടിയുമായി ഇ.ആർ രാജേഷ്, സുർജിത് മുണ്ടാട്ട്, വൈഖാഖ്, സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേരുണ്ടായിരുന്നുവെന്ന് പരാതിയിൽ വ്യക്തമായി പറയുന്നു. വളഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും വ്യക്തമായി പറയുന്നുണ്ട്. കയ്യും കാലും വെട്ടി കാക്കാത്തോട്ടിൽ തളളുമെന്നും കയ്യും കാലും അടിച്ചൊടിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യത്തിന്റ രൂപത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോകൾ പ്രചരിക്കുകയും ചെയ്തിരുന്നു.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിലുൾപ്പെടെ വീഡിയോ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പോലീസ് കേസെടുത്തത്. മറ്റ് പല സംഭവങ്ങളിലും ഇങ്ങനെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ തെളിവായി സ്വീകരിച്ച് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇവിടെ പോലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. കോട്ടക്കൽ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘത്തെ സാക്ഷി നിർത്തിയായിരുന്നു കൊലവിളി. പ്രകോപന മുദ്രാവാക്യം വിളികൾ ഉയർന്നിട്ടും ഡിവൈഎഫ്‌ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് അപ്പോഴും തയ്യാറായില്ല. വിഷയം ചർച്ച ചെയ്യാമെന്ന് പറഞ്ഞ് അനുനയിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോകളിൽ ഉണ്ടായിരുന്നു.

സ്വയംസേവകർ സംയമനം പാലിച്ചതുകൊണ്ടാണ് ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവായതെന്നും ട്രസ്റ്റ് മാനേജരുടെ അനുവാദത്തോടു കൂടിയാണ് ശാഖ നടത്തുന്നതെന്നും പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ആർഎസ്എസ് പറയുന്നുണ്ട്. ശാഖയിൽ പങ്കെടുക്കുന്നവരെ ആക്രമിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നേതാക്കളെ കേസിൽ നിന്ന് രക്ഷിക്കാൻ ഡിവൈഎഫ്‌ഐയുടെ ഉന്നത നേതൃത്വം ഉൾപ്പെടെ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. നടപടി ഒഴിവാക്കാൻ ഭരണതലത്തിൽ നിന്നും പോലീസിന് മേൽ സമ്മർദ്ദമുണ്ട്. അതിനാലാണ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെ ഗുരുതരമായ കൃത്യവിലോപം കാട്ടുന്നത്. പരാതി നൽകിയാൽ പരിശോധിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സാമാന്യ മര്യാദ പോലും ഇവിടെ ലംഘിക്കപ്പെടുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഭരണത്തിന്റെ തണലിൽ എന്ത് കൊളളരുതായ്മയും കാണിക്കാമെന്ന സന്ദേശം കൂടിയാകും ഇത് നൽകുകയെന്നും വിമർശനം ഉയരുന്നു.

Tags: Malappuram Kottakkalമലപ്പുറം കോട്ടക്കൽകോട്ടപ്പടിആർഎസ്എസ് കോട്ടക്കൽ ഖണ്ഡ്കൊലവിളി മുദ്രാവാക്യംRSSPolice Complaintdyfiഎഫ്‌ഐആർഡിവൈഎഫ്ഐആർഎസ്എസ് ശാഖ
Share11
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies