ഇന്ത്യൻ വംശജർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിലാണ് മാലദ്വീപിന്റെ സ്ഥാനം. ഈ ഒരു കാരണം കൊണ്ട് തന്നെ ദ്വീപ് സഞ്ചാരികളുടെ പറുദീസയാണ്. വിസ വേണ്ട എന്നതിനർത്ഥം തീർത്തും വേണ്ട എന്നല്ല. ഇവിടെ വിസ ഓൺ അറൈവല്‍ സിസ്റ്റമാണ്. അതായത് കൃത്യമായ രേഖകളുമായി മാലദ്വീപിൽ എത്തിയാൽ ഇവിടെ നിന്നും വിസ എടുക്കണം. അത് എളുപ്പമുള്ള കാര്യമാണ്.
വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ശേഷം ഇവിടേക്കു കടക്കുവാനുള്ള വിസ സൗജന്യമായി എടുക്കാൻ കഴിയും. മാത്രമല്ല, 30 ദിവസത്തെ ഓൺ-അറൈവൽ ട്രാവൽ വിസ 90 ദിവസത്തേയേക്ക് വരെ നീട്ടിയെടുക്കുവാനും സാധിക്കും. കടലും കരയും ചേർന്നൊരുക്കിയിരിക്കുന്ന കാഴ്ചകൾ കാണുവാൻ മാലദ്വീപ് തിരഞ്ഞെടുക്കുമ്പോൾ ഓൺ-അറൈവൽ ട്രാവൽ വിസ നേടുന്നതിനായി ചില മുന്നൊരുക്കങ്ങളും വേണം.
മാലദ്വീപിൽ എത്തിയ തിയതിക്കു ശേഷം കുറഞ്ഞത് ആറു മാസത്തേയേക്ക് എങ്കിലും സാധുതയുള്ള പാസ്പോർട്ട് ആണ് പ്രധാനരേഖ. ഇതോടൊപ്പം 35 എംഎം വീതിയും 44 എംഎം നീളവുമുള്ള രണ്ട് കളർ പാസ്‌പോർട്ട് ഫോട്ടോകൾ,ദ്വീപിലെ താമസത്തിനായി ചെയ്ത റിസർവേഷനുകളുടെ തെളിവ്. മാലിദ്വീപിൽ നിന്ന് പുറപ്പെടുന്നതായി കാണിക്കുകയോ അല്ലെങ്കിൽ , അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലുമുളള കണക്റ്റിംഗ് ഫ്ലൈറ്റ് വിവരങ്ങൾ മാലിദ്വീപിൽ നിങ്ങൾ താമസിക്കുന്നതിന്റെ ചെലവിനായുള്ള തുക യാത്രക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റ് എന്നിവ അനിവാര്യമാണ്. ഇതിൽ ആരോഗ്യസർട്ടിഫിക്കറ്റ് ഇത് വിമാനം പുറപ്പെടുന്നതിന് 72 മണിക്കർ സമയത്തിനുള്ളിൽ ബന്ധപ്പെട്ട സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കണം.
എന്നാൽ ഇതിൽ നിന്നും വിഭിന്നമാണ് വർക്ക് വിസ. ജോലി ആവശ്യങ്ങൾക്കായി മാലദ്വീപിൽ വരുന്നവർക്ക് അവർ എത്തി 15 ദിവസത്തിനുള്ളിൽ വർക്ക് വിസ നല്കും.പാസ്പോർട്ട്, വർക്ക് പെർമിറ്റിന്‍റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, മെഡിക്കൽ ഹെൽത്ത് ചെക്ക് റിപ്പോർട്ട് എന്നിവയാണ് ഇതിനാവശ്യമുള്ള രേഖകൾ.
Discussion about this post