മലപ്പുറം: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 16 കാരിയായ പ്ലസ്ടു വിദ്യാർത്ഥിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ. തേലക്കാട് സ്വദേശി പാണംപുഴി ഹൗസിൽ മുബഷിറിനെയാണ് (22) മേലാറ്റൂർ പോലീസ് പോക്‌സോ ചുമത്തി പിടികൂടിയത്.
2022 ജനുവരിയിൽ നിലവിലെ ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിലും മുബഷിറിനെതിരെ സമാനമായ മറ്റൊരു കേസുണ്ട്. ഇതിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് 16കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. ചതിക്കപ്പെട്ടെന്ന് മനസിലായതോടെ കുട്ടി സ്‌കൂളിൽ വിവരം അറിയിക്കുകയും തുടർന്ന് വീട്ടുകാർ മുഖേന പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Discussion about this post