തിരുവനന്തപുരം: വീണ്ടുമൊരു പ്രണയദിനം കൂടി കടന്നുവരികയാണ്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകിയും യാത്രകൾ നടത്തിയും കമിതാക്കൾ പ്രണയദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ഈ വർഷം അൽപ്പം വ്യത്യസ്തമായി യാത്ര കെഎസ്ആർടിസിയിലാക്കിയാലോ? റൊമാന്റിക് സ്ഥലങ്ങളിലേക്ക് യാത്ര ഒരുക്കുകയാണ് കെഎസ്ആർടിസി.
ഫെബ്രുവരി 14ന് ആണ് കെ എസ് ആർ ടി സി കമിതാക്കൾക്ക് പ്രത്യേക പാക്കേജ് ഒരുക്കുന്നത്. ചെലവ് കുറഞ്ഞ രീതിയിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കെ എസ് ആർ ടി സി പുതിയ പദ്ധതി നടപ്പാക്കുന്നത്.
യാത്രക്കാർക്ക് നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം അതത് ഡിപ്പോകളിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത വിവിധ ഡിപ്പോകളിൽ ഈ യാത്ര സൗകര്യം ഉണ്ട്. യാത്രകളെ കുറിച്ച് അറിയുന്നതിനായി 9446332122 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി.
കൂത്താട്ടുകുളം- മൺറോ തുരുത്ത്, നെയ്യാറ്റിൻകര – കമരകം, സിറ്റി ടൂർ തിരുവനന്തപുരം, കിളിമാനൂർ – ഗവി, മാവേലിക്കര – ഗവി, ആലപ്പുഴ ഗവി, കോഴിക്കോട് നെല്ലിയാമ്പതി എന്നീ പാക്കേജ് യാത്രകളാണ് കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്. നെയ്യാറ്റിൻകര ഡിപ്പോ വാലന്റൈൻ ദിനത്തിൽ ആലപ്പുഴ- പാതിരാമണൽ കുമരകം യാത്ര നടത്തുന്നുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 45 പേർക്കാണ് അവസരം, 1000 രൂപയാണ് പ്രണയ ദിനത്തിൽ ഈ പ്രത്യേക പാക്കേജിന് ഈടാക്കുന്നത്. പുലർച്ചെ നെയ്യാറ്റിൻകരയിൽ നിന്ന് യാത്ര പുറപ്പെടും. രാത്രിയോടെ തിരിച്ച് നെയ്യാറ്റിൻകരയിൽ മടങ്ങിയെത്തും.
Discussion about this post