കിളിക്കൂട് കൊണ്ട് സൂപ്പ് ഉണ്ടാക്കുക, അതിനു ലോകമെമ്പാടും പ്രചാരം ലഭിക്കുക…ഓർത്ത് നോക്കിയാൽ ഒരു അത്ഭുതമാണ്. എന്നും വ്യത്യസ്തമായ ഭക്ഷണരീതികൾ പിന്തുടരുന്ന ചൈനയിൽ നിന്ന് തന്നെയാണ് ഈ കിളിക്കൂട് സൂപ്പിന്റെയും ഉത്ഭവം.
“കിഴക്കിന്റെ കാവിയാർ” എന്നും അറിയപ്പെടുന്ന ഈ വിഭവം ലോകമെമ്പാടും ഒരു അപൂർവ വിഭവമായി കണക്കാക്കപ്പെടുന്നു. അടക്കാക്കുരുവിയുടെ വലുപ്പത്തിലുള്ള കിളിയുടെ കൂട് ല്പണ്ടാണ് സൂപ്പിന്റെ നിർമാണം. കൂടുകൾ കാടുകളിൽ നിന്നും പ്രത്യേകം ശേഖരിക്കുന്നതാണ്. ഉത്ഭവം ചൈനയിൽ നിന്നും ആണെങ്കിലും ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ വിഭവത്തിനു ആരാധകരുണ്ട്.
കിളിക്കൂട് സൂപ്പ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന കിളിക്കൂട് വടിയും ഇലയും കൊണ്ടല്ല, പക്ഷിയുടെ ഉമിനീർ കൊണ്ടാണ് കൂടുണ്ടാക്കുന്നത്. നെസ്റ്റ് അടങ്ങിയ സൂപ്പ്, ലോകത്തിലെ മനുഷ്യർ കഴിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള മൃഗ ഉൽപ്പന്നങ്ങളിൽ ഒന്നാണെന്ന് പറയപ്പെടുന്നു. അപൂർവമായാണ് ഇത് ശേഖരിക്കപ്പെടുന്നത്. അതിനാലാണ് വില കൂടുതൽ ഉള്ള ഒരു വിഭവമായി ഇത് മാറുന്നത് . ഒരു ബൗൾ സൂപ്പിന് $30 മുതൽ $100 വരെ വിലയുണ്ട്!
Discussion about this post