ബംഗളൂരു: കർമ്മനിരതനായ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി അത്ഭുതം കൂറി സെദോറ സ്ഥാപകൻ നിതിൻ കാമത്ത്. എയ്‌റോ ഇന്ത്യയുടെ 14ാമത് എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ കാമത്ത് അവിടെ വച്ചാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്. സഹോദരൻ നിഖിൽ കാമത്തിനോടൊപ്പം 30 മിനിറ്റോളം അദ്ദേഹം പ്രധാനമന്ത്രിയുമായി സംവദിച്ചു.
തനിക്ക് 72 വയസാകുമ്പോൾ അദ്ദേഹത്തിന്റെ അത്ര തന്നെ ഊർജ്ജസ്വലതയോടെ ജോലി ചെയ്യാനാവണേ എന്നാണ് ലക്ഷ്യവും ആഗ്രഹവും എന്ന് നിതിൻ കാമത്ത് പറഞ്ഞു. പ്രധാനമന്ത്രിയോടൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ച കാമത്ത് സന്ദർശനത്തെ കുറിച്ച് ലഘു കുറിപ്പും എഴുതിയിട്ടുണ്ട്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണ്. എനിക്ക് 72 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയിൽ ജോലികൾ ചെയ്യാനാകുക എന്നതാണ് എന്റെ പുതിയ ആരോഗ്യ, ഫിറ്റ്‌നസ് ലക്ഷ്യം. എന്തൊക്കെയാണെങ്കിലും ദിവസം മുഴുവനമുള്ള അദ്ദേഹത്തിന്റെ മീറ്റിംഗുകളും യാത്രകളും കൂട്ടാക്കാതെ എന്നോടും സഹോദരനുമൊപ്പംസംവദിക്കാൻ പ്രധാനമന്ത്രി 30 മിനിറ്റ് രാത്രി വൈകിയും ചെലവഴിച്ചു. എന്നാണ് കുറിപ്പ്.
90 മണിക്കൂർ കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് 10,800 കിലോമീറ്റർ ദൂരമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി പത്താം തീയതി ആരംഭിച്ച യാത്രയിൽ, ഡൽഹി, ത്രിപുര, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ആകെ 10 പൊതുപരിപാടികളിലാണ് അദ്ദേഹം രാവും പകലും നോക്കാതെ പങ്കെടുത്തത്.
Discussion about this post